60 വർഷങ്ങൾക്കിടെ വിജയിച്ച ചാന്ദ്രദൗത്യങ്ങൾ 60 ശതമാനം മാത്രം: നാസ | World | Deshabhimani
ന്യൂഡൽഹി > കഴിഞ്ഞ ആറ്‌ ദശാബ്‌ദങ്ങളിൽ നടത്തിയ ചാന്ദ്രപര്യവേഷണ ദൗത്യങ്ങളിൽ 60 ശതമാനം മാത്രമാണ്‌ വിജയിച്ചിട്ടുള്ളതെന്ന്‌ അമേരിക്കൻ ബഹിരാകാശ ഏജൻസിയായ നാസ. അമേരിക്കൻ ബഹിരാകാശ ഏജൻസിയുടെ ചാന്ദ്രദൗത്യങ്ങളുടെ വസ്‌തുതാ വിവര പട്ടികയനുസരിച്ച്‌ 60 വർഷങ്ങളിൽ നടത്തിയ 109 ചാന്ദ്രദൗത്യങ്ങളിൽ 61 എണ്ണം മാത്രമാണ്‌ ലക്ഷ്യം പൂർത്തീകരിച്ചത്‌.

 1958 ആഗസ്ത്‌ 17ന്‌ അമേരിക്ക നടത്തിയ ആദ്യ ചാന്ദ്രദൗത്യം തന്നെ പരാജയമായിരുന്നു. അന്നുതൊട്ട് ഇന്നോളം സോവിയറ്റ്‌ യൂണിയനും അമേരിക്കയും ഇന്ത്യയും ചൈനയും ജപ്പാനും  യൂറോപ്യൻ യൂണിയനും നിരവധിയായ ചാന്ദ്രാന്വേഷണങ്ങൾ നടത്തി.

 വിജയിച്ച ആദ്യ ചാന്ദ്രദൗത്യം 1954 ജനുവരി 4ന്‌ യുഎസ്‌എസ്‌ആർ നടത്തിയ ലൂണ 1 ആയിരുന്നു. 1958 ആഗസ്ത്‌ മുതൽ 1959 നവംബർ വരെയുള്ള കാലഘട്ടത്തിൽ അമേരിക്കയും യുഎസ്‌എസ്‌ആറും 14 ചാന്ദ്രപര്യവേഷണങ്ങൾ നടത്തി. ഇതിൽ യുഎസ്‌എസ്‌ആർ വിക്ഷേപിച്ച ലൂണ1, ലൂണ2,ലൂണ3 എന്നീ ദൗത്യങ്ങൾ മാത്രമാണ്‌ വിജയിച്ചത്‌.

 1964ൽ അമേരിക്ക വിക്ഷേപിച്ച റേഞ്ചർ 7 മിഷനാണ്‌ ആദ്യമായി ചന്ദ്രന്റെ സമീപദൃശ്യം പകർത്തിയത്‌. ജപ്പാൻ,യൂറോപ്യൻ യൂണിയൻ,ചൈന തുടങ്ങിയവർ പിന്നീട്‌ ചാന്ദ്രദൗത്യങ്ങൾ സംഘടിപ്പിച്ചു. 1990ൽ ജപ്പാൻ ഹിറ്റൺ ഓർബിറ്റർ മിഷൻ പരീക്ഷിച്ചു. ജപ്പാന്റെ ആദ്യ ചാന്ദ്ര പര്യവേഷണമായിരുന്നു അത്‌. പിന്നീട്‌ 2007ൽ ജപ്പാൻ മറ്റൊരു ഓർബിറ്റർ മിഷനായ സെലൻ വിക്ഷേപിച്ചു.

 2000 മുതൽ 2009വരെ ആറ്‌ ചാന്ദ്രപര്യവേഷണങ്ങളാണ്‌ ലോകത്ത്‌ നടന്നത്‌. 2009 മുതൽ 2019വരെ കുറഞ്ഞത്‌ 10 ചാന്ദ്രപര്യവേഷണ ദൗത്യങ്ങൾ നടന്നു. ഇതിൽ ആറ്‌ പര്യവേഷണങ്ങളും നടത്തിയത്‌ ഇന്ത്യയായിരുന്നു. മൂന്നെണ്ണം അമേരിക്കയും ഒന്ന്‌ ഇസ്രായേലും നടത്തി.   

 

മറ്റു വാർത്തകൾ
Credits : Deshabhimani

Source link

Advertisements

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.