ഹോങ്കോങ് പ്രക്ഷോഭം; വിമാനത്താവളം പൂര്‍ണ്ണമായും അടച്ചു
ഹോങ്കോങ് : ഹോങ്കോങ് വിമാനത്താവളത്തില്‍ പ്രതിഷേധം ശക്തമായതിനെ തുടര്‍ന്ന് വിമാനത്താവളം പൂര്‍ണ്ണമായും അടച്ചു. പ്രതിഷേധം വിമാനത്താവളത്തിന്റെ പ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിച്ചതിനെ തുടര്‍ന്നാണ് അടച്ചത്. ഹോങ്കോങില്‍ നിന്നും തിരിച്ചുമുള്ള എല്ലാ വിമാന സര്‍വ്വീസുകളും റദ്ദാക്കി. വിമാനത്താവളത്തില്‍ നിന്നുള്ള ചെക്-ഇന്നുകള്‍ നിര്‍ത്തി വച്ചതായും അധികൃതര്‍ അറിയിച്ചു.ഹോങ്കോങിലേക്ക് വരരുതെന്ന് യാത്രക്കാര്‍ക്ക് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

കഴിഞ്ഞ ദിവസമാണ് വിമാനത്താവളത്തില്‍ പ്രതിഷേധം ആരംഭിച്ചത്. 5000 ലധികം പ്രതിഷേധക്കാര്‍ ഹോങ്കോങ് വിമാനത്താവളത്തില്‍ തടിച്ചു കൂടിയതിനെ തുടര്‍ന്ന വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം കഴിഞ്ഞ ദിവസവും തടസ്സപ്പെട്ടിരുന്നു. ഹോങ്കോങ് സുരക്ഷിതമല്ലെന്ന് എഴുതിയ പ്ലക്കാര്‍ഡുകളും ഉയര്‍ത്തിപ്പിടിച്ചാണ് പ്രതിഷേധക്കാര്‍ സംഘടിച്ചത്.

ആഴ്ചകളായി ഇവിടെ പോലീസുകാരും പ്രതിഷേധക്കാരും തമ്മില്‍ സംഘട്ടനം തുടര്‍ന്നു വരികയാണ്. വിവാദ കുറ്റവാളി കൈമാറ്റ ബില്‍ പിന്‍വലിക്കണമെന്നും ഭരണാധികാരി കാരി ലാം രാജിവയ്ക്കണമെന്നും ആവശ്യപ്പെട്ടാണ് പ്രതിഷേധക്കാര്‍ ഹോങ്കോങില്‍ പ്രക്ഷോഭം നടത്തുന്നത്. ചൈനയുടെ പിന്‍ബലത്തോടെയാണ് കാരി ലാം ഭരണം നിലനിര്‍ത്തുന്നത്.

Credits: JANAM TVSource link

Advertisements

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.