ഹൈദരാബാദില്‍ സിമി ഭീകരന്‍ അറസ്റ്റില്‍




റായ്പൂര്‍: സ്റ്റുഡന്റ്‌സ് ഇസ്ലാമിക് മൂവ്‌മെന്റ് ഓഫ് ഇന്ത്യ(സിമി) ഭീകരന്‍ ഹൈദരാബാദില്‍ പിടിയില്‍. ‘കെമിക്കല്‍ അലി’ എന്നറിയപ്പെട്ടിരുന്ന അസറുദ്ദീനാണ് ഹൈദരാബാദ് വിമാനത്താവളത്തില്‍ നിന്ന് ചണ്ഡീഗഡ് പോലീസിന്റെ പിടിയിലായത്. 2103ലെ ബോധ്ഗയ, പാറ്റ്‌ന ബോംബ് സ്‌ഫോടന കേസുകളില്‍ പ്രതിയാണ് അസറുദ്ദീന്‍.

സൗദി അറേബ്യയില്‍ നിന്ന് തിരിച്ചെത്തിയപ്പോഴാണ് ഇയാളെ പോലീസ് പിടികൂടിയത്. 6 വര്‍ഷമായി സൗദിയില്‍ ഒളിവിലായിരുന്ന ഇയാള്‍ അവിടെ ഡ്രൈവറായും സൂപ്പര്‍മാര്‍ക്കറ്റിലെ സെയില്‍സ്മാനായും ജോലി ചെയ്യുകയായിരുന്നുവെന്ന് എസ്പി ആരിഫ് ഷെയ്ഖ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

അസറുദ്ദീന്‍ ഇന്ന് ഹൈദരാബാദ് വിമാനത്തില്‍ എത്തുമെന്ന് പോലീസിന് നേരത്തെ രഹസ്യ വിവരം ലഭിച്ചിരുന്നു. ചണ്ഡീഗഡ് പോലീസും ഭീകരവിരുദ്ധ സേനയും സംയുക്തമായാണ് അസറുദ്ദീനെ അറസ്റ്റ് ചെയ്തത്. ഇയാളില്‍ നിന്ന് പാസ്‌പോര്‍ട്ട്, വോട്ടിംഗ് പാസ്, തിരിച്ചറിയല്‍ കാര്‍ഡ്, രണ്ട് ഡ്രൈവിംഗ് ലൈസന്‍സുകള്‍ എന്നിവ പിടിച്ചെടുത്തു.

Credits: JANAM TV



Source link

Advertisements

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.