ഹരിയാന തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ ബാക്കി നില്‍ക്കെ; രണ്ട് കോണ്‍ഗ്രസ്സ് നേതാക്കള്‍ ബിജെപിയില്‍ ചേര്‍ന്നു


ചണ്ഡീഗണ്ഡ്; ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പിന് വെറും ഒന്‍പത് ദിവസം മാത്രം ബാക്കി നില്‍ക്കവെ രണ്ട് കോണ്‍ഗ്രസ്സ് നേതാക്കള്‍ ഇന്ന് ബിജെപിയില്‍ ചേര്‍ന്നു. കോണ്‍ഗ്രസ്സ് ട്രഷറര്‍ തരുണ്‍ ഭണ്ഡാരിയും മുതിര്‍ന്ന നേതാവ് സന്തോഷ് ശര്‍മ്മയുമാണ് ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടറിന്റെ സാന്നിധ്യത്തില്‍ ബിജെപിയില്‍ ചേര്‍ന്നത്.

കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്ന നേതാക്കളെ ഖട്ടര്‍ അഭിനന്ദിച്ചു. ഇതോടൊപ്പം ഹരിയാനയുടെ വികസനത്തില്‍ പങ്കാളികളാകാന്‍ ആഗ്രഹിക്കുന്നവരെയും അദ്ദേഹം പാര്‍ട്ടിയിലേക്ക് സ്വാഗതം ചെയ്തു. കഴിഞ്ഞ 5 വര്‍ഷമായി സംസ്ഥാനത്ത് ബിജെപി നടപ്പിലാക്കിയ വികസന പ്രവര്‍ത്തനങ്ങള്‍ കാരണമാണ് ഇരുവരും പാര്‍ട്ടി അംഗത്വം സ്വീകരിച്ചതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ട്വിറ്ററിലൂടെയാണ് ഖട്ടര്‍ ഇക്കാര്യം വ്യക്തമാക്കിയത്.

.

Credits: JANAM TV



Source link

Advertisements

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.