സ്വകാര്യ ഗോഡൗണിലെത്തിച്ച അരിയില്‍ വിഷാംശം; നടപടി സ്വീകരിക്കുമെന്ന് ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥര്‍


കോട്ടയം: ഏറ്റുമാനൂരില്‍ സ്വകാര്യ ഗോഡൗണിലെത്തിച്ച അരിയില്‍ വിഷാംശം കണ്ടെത്തി. കീടനാശിനിയായ അലൂമിനിയം ഫോസ്‌ഫേറ്റിന്റെ സാന്നിദ്ധ്യമാണ് അരിയില്‍ കണ്ടെത്തിയത്. അരി ലോറിയില്‍ നിന്നും ഇറക്കുന്നതിനിടെ തൊഴിലാളികള്‍ക്ക് അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് പരിശോധന നടത്തിയത്.

അലൂമിനിയം ഫോസ്‌ഫേറ്റിന്റെ കവര്‍ പൊട്ടിച്ച് അരിച്ചാക്കുകള്‍ക്കിടയില്‍ ഇട്ടിരിക്കുകയായിരുന്നു. അരിയിലും ഈ കീടനാശിനി കലര്‍ന്നിട്ടുണ്ടാവുമെന്നാണ് കരുതുന്നത്. സംഭവത്തെ കുറിച്ച് വിശദമായ അന്വേഷണം നടത്തി നടപടി സ്വീകരിക്കുമെന്ന് ഭക്ഷ്യ സുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഭക്ഷ്യ സുരക്ഷാ വിഭാഗം അരി കസ്റ്റഡിയിലെടുത്തു. നൂറോളം ചാക്ക് അരിയാണ് ലോറിയിലുണ്ടായിരുന്നത്.

ഗുരുതര ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് വഴി വെയ്ക്കുന്ന കീടനാശിനിയാണ് കണ്ടെടുത്തതെന്നും ഭക്ഷ്യ സുരക്ഷാ അധികൃതര്‍ അറിയിച്ചു. അരി സൂക്ഷിക്കുന്ന ഗോഡൗണുകളില്‍ ഇത്തരം കീടനാശിനികള്‍ ഉപയോഗിക്കാറുണ്ട്. എന്നാല്‍ കവറില്‍ പൊതിഞ്ഞ് ഉപയോഗിക്കേണ്ട കീടനാശിനി അലക്ഷ്യമായി ഉപയോഗിച്ചെന്നാണ് ഉദ്യോഗസ്ഥര്‍ കണ്ടെത്തിയത്.
പ്രദേശത്തെ ഗോഡൗണുകളെല്ലാം പരിശോധിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി.

Credits: JANAM TVSource link

Advertisements

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.