സ്വകാര്യബസിൽനിന്ന്‌ അമ്മയും മകളും റോഡിലേക്ക്‌ തെറിച്ചുവീണു; അമ്മ മരിച്ചു | Kerala | Deshabhimani


 പാലാ> തിരക്കുള്ള സ്വകാര്യ ബസിൽനിന്ന്‌ തെറിച്ചുവീണ്‌ അമ്മ മരിച്ചു.  മകൾക്ക്‌ പരിക്കേറ്റു.   രാമപുരത്ത്  കിഴതിരി ഒഴുകയിൽ ഒ ടി തോമസിന്റെ ഭാര്യ മേരി (75) ആണ് മരിച്ചത്‌. ഒപ്പം തെറിച്ചുവീണ മകൾ ദിവ്യയെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നീന്താനം റൂട്ടിലാണ്‌ അപകടം. 

  രാവിലെ എട്ടിനാണ്‌  അപകടമുണ്ടായത്‌. ബസിൽ സ്കൂൾ കുട്ടികൾ അടക്കം നിരവധി യാത്രക്കാർ ഉണ്ടായിരുന്നു . തിരക്ക് കാരണം ബസിന്റെ വാതിൽ അടക്കാൻ പറ്റിയിരുന്നില്ല.മേരിയും ദിവ്യയും  കയറി  ബസ്സ് എടുത്ത് 100 മീറ്റർ പിന്നിട്ടപ്പോളാണ്‌  അപകടം . റോഡരികിൽ നിർത്തിയിട്ടിരുന്ന ബൈക്കിന്റെ സീറ്റിലേക്കാണ്‌ ദിവ്യ  തലയിടിച്ച്‌ വീണത്‌.  

മേരിയുടെ മൃതദേഹം കോട്ടയം മെഡിക്കൽ കോളേജ്‌ ആുെപത്രി മോർച്ചറിയിൽ .  മാനത്തർ കിഴക്കേ വേലിൽ കുടുംബാഗമാണ് .  മറ്റുമക്കൾ മക്കൾ:  സിസ്റ്റർ ദീപതോമസ് (ഫ്രാൻസീകൻ സഭ മൈസൂർ ) ബീജ മോൾ (ഖത്തർ ), മരുമകൻ ജോഷി ആനക്കല്ലിൽ പള്ളിക്കത്തോട് (ഖത്തർ) സംസ്കാരം പിന്നീട്

 

മറ്റു വാർത്തകൾSource link

Advertisements

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.