സ്നേഹവുമായി ഒരു വണ്ടി കളിപ്പാട്ടങ്ങൾ പ്രളയബാധിത മേഖലകളിലേക്ക്തിരുവനന്തപുരം:തലസ്ഥാനത്ത് നിന്ന് സ്നേഹം നിറച്ച ലോറികളുടെ തുടരെയുള്ള യാത്രകൾ അതിനെക്കാൾ ആവേശത്തോടെയാണ് സൈബർ ലോകവും ട്രോളൻമാരും ഏറ്റെടുക്കുന്നത്. ഇപ്പോഴിതാ കളിപ്പാട്ടങ്ങൾ നിറച്ച ഒരു വണ്ടി പ്രളയബാധിത മേഖലകളിലേക്ക് തിരിക്കുകയാണ്. ക്യാംപിൽ കഴിയുന്ന കുഞ്ഞുങ്ങളുടെ സന്തോഷമാണ് ഇവരുടെ ലക്ഷ്യം. കുട്ടികൾക്കായി പ്രവർത്തിക്കുന്ന റൈറ്റ്സ് എന്ന സംഘടനയാണ് കളിപ്പാട്ടങ്ങൾ ശേഖരിക്കുന്നത്. 
ദുരിതമേഖലയിലെ കുട്ടികൾക്കായി കളിപ്പാട്ടങ്ങൾ സമ്മാനിക്കാൻ ആഗ്രഹിക്കുന്നവർക്ക് റൈറ്റ്സിന്റെ തിരുവനന്തപുരം ഓഫീസിൽ കളിപ്പാട്ടങ്ങൾക്ക് പുറമേ ക്രയോൺസും, കളർപെൻസിലും ചെസ് ബോർ‍ഡും തുടങ്ങി കുട്ടികൾക്ക് കളിക്കാനുളളതെന്തും സംഭാവന ചെയ്യാം. തലസ്ഥാനത്ത് 12 കേന്ദ്രങ്ങളിലായാണ് കളിപ്പാട്ട ശേഖരണം ഒരുക്കിയിരിക്കുന്നത്. പോകുന്ന വഴിയിൽ 100 കേന്ദ്രങ്ങളിൽ നിന്നും കളിപ്പാട്ടങ്ങൾ ശേഖരിക്കും.
തിരുവനന്തപുരത്തു നിന്നു വയനാട്ടിലേക്കും പ്രളയം ബാധിച്ച മറ്റു സ്ഥലങ്ങളിലേക്കും സഹായമെത്തിക്കുന്നതിന് മുൻകൈയെടുത്ത തിരുവനന്തപുരം മേയറും അവിടുത്തെ ജനങ്ങളും ഇപ്പോൾ താരമാണ്. എത്ര എടുത്താലും തീരാത്ത പത്മനാഭന്റെ നിധി പോലെയാണ് ഇവിടുത്തുകാരുടെ സ്നേഹമെന്ന് തെളിയിക്കുകയാണ് പുറപ്പെടുന്ന ലോറികളുടെ എണ്ണം. കഴിഞ്ഞ പ്രളയകാലത്ത് സോഷ്യല്‍ മീഡിയയിലെ താരം തിരുവനന്തപുരം ജില്ലാ കലക്ടര്‍ കെ.വാസുകി ഐഎഎസ് ആയിരുന്നെങ്കില്‍ ഇത്തവണ അത് തിരുവന്തപുരം മേയറാണ്. മലയാളിക്കിപ്പോള്‍ ‘മേയര്‍ ബ്രോ’ ആണ് പ്രശാന്ത്.
 
 


Credits : Anweshanam

Source link

Advertisements

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.