സ്കർദു എയർ ബേസിൽ ആയുധങ്ങൾ ഇറക്കി പാകിസ്ഥാൻ ; സൈന്യം സർവ്വസജ്ജമാണ് , തിരിച്ചടിയ്ക്ക് മയമുണ്ടാകില്ലെന്ന് ഇന്ത്യയുടെ മുന്നറിയിപ്പ്


maശ്രീനഗർ ; ലഡാക്ക് അതിർത്തിയിൽ പോർവിമാനങ്ങൾ വിന്യസിച്ചതിനു പിന്നാലെ സ്കർദു എയർ ബേസിൽ ആയുധങ്ങൾ ഇറക്കി പാകിസ്ഥാൻ .

മൂന്ന് ചരക്കുവിമാനങ്ങളിൽ പാകിസ്ഥാൻ ആയുധങ്ങൾ എത്തിച്ചുവെന്നാണ് പുറത്ത് വരുന്ന പുതിയ റിപ്പോർട്ട്. പാകിസ്ഥാന്റെ പ്രധാന വ്യോമത്താവളമാണ് ലഡാക്കിനോട് ചേർന്ന് കിടക്കുന്ന സ്കർദു എയർ ബേസ്.

സി-130 എന്ന് പേരുള്ള മൂന്ന് ട്രാൻസ്‌പോർട്ട് വിമാനങ്ങളാണ് പാകിസ്ഥാൻ ഇവിടെ ഇറക്കിയത്. പോർവിമാനങ്ങൾക്ക് ആവശ്യമായ പടക്കോപ്പുകൾ കൊണ്ടുപോകുന്ന വിമാനങ്ങളാണിവ.

താമസിയാതെ തന്നെ പാകിസ്ഥാൻ വ്യോമസേനയുടെ പോർവിമാനങ്ങളായ ജെ.എഫ്-17 ഫൈറ്റർ വിമാനങ്ങൾ ഇവിടേക്ക് വിന്യസിക്കുമെന്നാണ് സൂചന.മുൻപും യുദ്ധസമാനമായ സാഹചര്യം ഉണ്ടായിരുന്നപ്പോൾ ഇതേ വ്യോമത്താവളത്തിൽ പാകിസ്ഥാൻ സൈന്യത്തെ വിന്യസിച്ചിരുന്നു. കാശ്മീരിന്റെ പ്രത്യേക പദവി എടുത്ത് മാറ്റാനുള്ള ഇന്ത്യയുടെ തീരുമാനത്തിൽ പാകിസ്ഥാന് കടുത്ത എതിർപ്പുണ്ടായിരുന്നു. ഇതിന്റെ തുടർച്ചയാണ് അതിർത്തിയിലെ ഇപ്പോഴത്തെ ഈ സേനാ വിന്യാസം എന്നാണ് ഇന്ത്യ കരുതുന്നത്.

അതേസമയം പാകിസ്ഥാൻ യുദ്ധത്തിനു ശ്രമിച്ചാൽ യാതൊരു ദാക്ഷിണ്യവും പ്രതീക്ഷിക്കേണ്ടതില്ലെന്നാണ് ഇന്ത്യയുടെ മുന്നറിയിപ്പ് . മാത്രമല്ല കശ്മീരിന്റെ സമാധാനം തകർക്കാൻ ശ്രമിക്കുന്നവർ ആരായാലും തകർക്കുമെന്നുമാണ് ഇന്ത്യൻ സൈന്യം താക്കീത് നൽകിയിരിക്കുന്നത് .

Credits: JANAM TVSource link

Advertisements

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.