സോഷ്യല്‍ മീഡിയയെ സസൂഷ്മം നിരീക്ഷിക്കും; മലപ്പുറത്തെ സൗഹാർദ്ദം കാക്കാൻ യോഗം ചേര്‍ന്ന് ജില്ലാ കളക്ടർമലപ്പുറം: അടുത്തിടെ നടന്ന അനിഷ്ടസംഭവങ്ങളുടെ പശ്ചാത്തലത്തില്‍ ജില്ലയിലെ മതസൗഹാര്‍ദ്ദം കാത്തുസൂക്ഷിക്കാന്‍ യോഗം വിളിച്ച് ജില്ലാ കളകടര്‍ ജാഫര്‍ മാലിക്. അടുത്തിടെ ലീഗ് പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടതും താനൂര്‍ തിരൂര്‍ പരപ്പനങ്ങാടി മേഖലയിലുണ്ടായ അനിഷ്ട സംഭവങ്ങളുമാണ് കളക്ടര്‍ യോഗം വിളിക്കാന്‍ കാരണം  ജില്ലിയില്‍ സമാധാനം നിലനിര്‍ത്താന്‍ രാഷ്ടീയ പ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തില്‍ ചേര്‍ന്ന യോഗത്തില്‍ വിവിധ വിഷയങ്ങള്‍ ചര്‍ച്ച ചെയ്തെന്ന് കളക്ടര്‍  അറിയിച്ചു. സാമൂഹിക മാധ്യമങ്ങളില്‍ നടക്കുന്ന പ്രചാരണങ്ങള്‍ തടയാന്‍ നടപടിയെടുക്കാനും യോഗം തീരുമാനിച്ചതായി  കളക്ടര്‍ ഫേസ്ബുക്കില്‍ കുറിച്ചു.

ഫേസ്ബുക്ക് കുറിപ്പിങ്ങനെ…

പ്രിയപ്പെട്ടവരെ,

മാതൃകാപരമായി മത സൗഹാര്‍ദ്ദം കാത്തുസൂക്ഷിച്ചുവരുന്ന ജില്ലയാണ് നമ്മുടെ മലപ്പുറം. നമ്മുടെ ജില്ലയില്‍ സമാധാന അന്തരീക്ഷം നിലനിര്‍ത്തുന്നതുമായി ബന്ധപ്പെട്ട് ജില്ലയിലെ വിവിധ മത സംഘടനാ നേതാക്കളുടെയും , രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടേയും, ഉദ്യോഗസ്തരുടേയും സാന്നിദ്ധ്യത്തില്‍ ഇന്ന് ചേര്‍ന്ന യോഗത്തില്‍ വിവിധ വിഷയങ്ങള്‍ ചര്‍ച്ചചെയ്തു. യാഥാര്‍ത്ഥ്യമല്ലാത്തതോ പ്രകോപനപരമായിട്ടുള്ളതോ ആയ വാര്‍ത്തകള്‍ സാമൂഹിക മാധ്യമങ്ങള്‍ വഴി പ്രചരിപ്പിക്കുന്നത് മതസൗഹാര്‍ദ്ദത്തിന് വിള്ളലേല്‍പ്പിക്കുമെന്നതിനാല്‍ ഇത്തരം വിഷയങ്ങള്‍ സസൂഷ്മം നിരീക്ഷിക്കുന്നതിനും IT നിയമം അനുസരിച്ച് സെെബര്‍ പോലീസ് മുഖേന കര്‍ശ്ശന നടപടികള്‍ സ്വീകരിക്കുന്നതിനും യോഗത്തില്‍ തീരുമാനമെടുത്തിട്ടുണ്ട്.

മതപരമായ വിഷയങ്ങളില്‍ വരുന്ന കോടതി വിധികളില്‍ ആഹ്ലാദപ്രകടനങ്ങളോ, പ്രതിഷേധ പ്രകടനങ്ങളോ നടത്തുയില്ലെന്നും ജില്ലയില്‍ മതസൗഹാര്‍ദ്ദം നിലനിര്‍ത്തുന്നതിന് ജില്ലാ ഭരണകൂടത്തിനൊപ്പം നില്‍ക്കാമെന്നും യോഗത്തില്‍ പങ്കെടുത്ത എല്ലാ സംഘടനാ ഭാരവാഹികളും ഉറപ്പുു നല്‍കിയിട്ടുണ്ട്. വെള്ളിയാഴ്ച പള്ളികളില്‍ നടക്കുന്ന പ്രാര്‍ത്ഥനയില്‍ ജില്ലയില്‍ സമാധാനാന്തരീക്ഷം കാത്തുസൂക്ഷിക്കേണ്ട ആവശ്യകതയെക്കുറിച്ച് പ്രത്യേകം സംസാരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. കൂടാതെ അടുത്ത രണ്ട് ആഴ്ചകളില്‍ നടക്കുന്ന എല്ലാ വിധ ഘോഷയാത്രകളും ജാഥകളും സംബന്ധിച്ച് അതത് സ്ഥലത്തെ പോലീസ് സ്റ്റേഷനില്‍ മുന്‍കൂട്ടി വിവരം അറിയിക്കേണ്ടതാണ്. ജില്ലയില്‍ സമാധാന അന്തരീക്ഷം നിലനിര്‍ത്തുന്നതിനായി നിങ്ങളേവരുടേയും സഹകരണം പ്രതീക്ഷിക്കുന്നു.

വിശ്വസ്തതയോടെ

ജാഫര്‍ മലിക് ഐ.എ.എസ്
ജില്ലാ കളക്ടര്‍ മലപ്പുറം

Credits : Asianet NewsSource link

Advertisements

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.