സിറിയ വീണ്ടും പുകയുന്നു; തുര്‍ക്കി വിമതരുടെ അക്രമം കുര്‍ദ്ദ് മേഖലയില്‍ വ്യാപിക്കുന്നു


ദമാസ്‌ക്കസ്: സിറിയയില്‍ തുര്‍ക്കി വിമതര്‍ അതിരൂക്ഷ ആക്രമണം ആരംഭിച്ചതായി റിപ്പോര്‍ട്ട്. ഇന്നലെമുതലാണ് തുര്‍ക്കി ഭീകരന്മാര്‍ സിറിയന്‍ സൈന്യത്തിന് നേരെ ആക്രമണം തുടങ്ങിയത്. അക്രമം സൈന്യത്തേയും കടന്ന് കുര്‍ദ്ദുകളുള്ള വടക്കന്‍ ജനവാസ മേഖലകളിലേക്ക് വ്യാപിക്കുന്നതായാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

അന്താരാഷ്ട്ര സമാധാന സേനകളുടെ ഉദ്യോഗസ്ഥന്മാര്‍ക്കും വിദേശമാധ്യമപ്രവര്‍ത്തകര്‍ക്കും അക്രമങ്ങളില്‍ പരിക്കേറ്റിട്ടുണ്ട്. ബ്രിട്ടീഷ് മനുഷ്യാവകാശ സംഘടനാ പ്രവര്‍ത്തകരും പരിക്കേറ്റവരില്‍പെടുന്നു.

കഴിഞ്ഞമാസമാണ് സിറിയയിലെ വടക്ക്കിഴക്കന്‍ മേഖലയില്‍ തുര്‍ക്കി ആധിപത്യം സ്ഥാപിച്ചത്. തുടര്‍ന്ന് സിറിയയിലെ തനത് ജനവിഭാഗമായ കുര്‍ദ്ദുകളെ കൂട്ടകശാപ്പുചെയ്യുകയായിരുന്നു. ശേഷമാണ് സിറിയന്‍ സൈന്യം കുര്‍ദ്ദ് മേഖലകളില്‍ നിലയുറപ്പിച്ചത്.

കുര്‍ദ്ദുകള്‍ 24 തവണ തുര്‍ക്കിമേഖലകളില്‍ ആക്രമം നടത്തിയെന്നാരോപിച്ച് തുര്‍ക്കി പ്രതിരോധ മന്ത്രി തിരിച്ചടികളെ ന്യായീകരിച്ചു. എന്നാല്‍ കഴിഞ്ഞയാഴ്ച 18 സിറിയന്‍ ഔദ്യോഗിക സൈനികരെ തുര്‍ക്കി തടവിലാക്കിയിരുന്നു. അമേരിക്ക സിറിയന്‍ എണ്ണപ്പാടങ്ങള്‍ സംരക്ഷിക്കാന്‍ ഒരുങ്ങുന്നതിനെതിരെയും തുര്‍ക്കി വിമര്‍ശിച്ചു.

Credits: JANAM TVSource link

Advertisements

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.