സിബിഎസ്‌ഇ പരീക്ഷാഫീസ്‌ വർധന: എസ്‌എഫ്‌ഐ രാജ്യവ്യാപക പ്രതിഷേധത്തിന്‌ | National | Deshabhimani
ന്യൂഡൽഹി > സിബിഎസ്‌ഇ പരീക്ഷാഫീസ്‌ വർധനയ്‌ക്കെതിരെ രാജ്യവ്യാപക പ്രതിഷേധത്തിന്‌ എസ്‌എഫ്‌ഐ കേന്ദ്ര എക്‌സിക്യൂട്ടീവ്‌ ആഹ്വാനംചെയ്‌തു. 10, 12 ക്ലാസുകളിലെ പട്ടികവിഭാഗം വിദ്യാർഥികളുടെ ഫീസിൽ 24 മടങ്ങാണ്‌ വർധിപ്പിച്ചത്‌. പൊതുവിഭാഗത്തിന്റെ ഫീസ്‌ ഇരട്ടിയാക്കി.

മോഡി സർക്കാർ രണ്ടാംതവണ അധികാരമേറ്റശേഷം ജനാധിപത്യപരമായ ചർച്ച നടത്താതെയാണ്‌ കരട്‌ വിദ്യാഭ്യാസ നയം പ്രസിദ്ധീകരിച്ചത്‌. പാർശ്വവൽക്കരിക്കപ്പെട്ട വിഭാഗങ്ങളിൽനിന്നുള്ള വിദ്യാർഥികളെ വിദ്യാഭ്യാസ രംഗത്തുനിന്ന്‌ അകറ്റുന്ന നിലപാടാണ്‌ സർക്കാരിന്റേത്‌. ഇതിനെതിരായ പ്രതിഷേധത്തിൽ എല്ലാ വിഭാഗം ജനങ്ങളും അണിനിരക്കണമെന്ന്‌ എസ്‌എഫ്‌ഐ പ്രസിഡന്റ്‌ വി പി സാനുവും ജനറൽ സെക്രട്ടറി മയൂഖ്‌ ബിശ്വാസും അഭ്യർഥിച്ചു.

മറ്റു വാർത്തകൾ
Credits : Deshabhimani

Source link

Advertisements

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.