സിഇടി ക്യാംപസില്‍ നിന്നും കാണാതായ എൻജിനിയറിങ്‌ വിദ്യാര്‍ഥി ശുചിമുറിയില്‍ തൂങ്ങിമരിച്ച നിലയിൽ | Kerala | Deshabhimani


തിരുവനന്തപുരം >  സിഇടി ക്യാംപസില്‍ നിന്നും കാണാതായ എൻജിനിയറിങ്‌ വിദ്യാര്‍ഥിയെ സിവില്‍ എഞ്ചിനീയറിങ്‌ ഡിപ്പാര്‍ട്ട്‌മെന്റിന്റെ ശുചിമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. നെയ്യാറ്റിന്‍കര സ്വദേശി രതീഷ് കുമാറാണ് മരിച്ചത്. അമ്മ മരിച്ചതിനെ തുടർന്ന്‌ രതീഷ്‌കുമാര്‍ അമ്മയുടെ സഹോദരി ഗിരിജയുടെ സംരക്ഷണത്തിലാണ് കഴിഞ്ഞിരുന്നത്. വെള്ളിയാഴ്ച ഒന്നാം സെമസ്റ്റര്‍ പരീക്ഷയെഴുതാന്‍ ഗിരിജയ്ക്കൊപ്പം രതീഷ് കോളേജിലെത്തിയിരുന്നു.

 പരീക്ഷ അവസാനിക്കുന്നതിന് 45 മിനിറ്റുകൾക്ക്‌ മുന്‍പ് ക്ലാസില്‍നിന്നു പോയെന്ന് വിദ്യാര്‍ഥികള്‍ പറഞ്ഞു. രതീഷിനെ കൂട്ടിക്കൊണ്ടുപോകാന്‍ ഗിരിജ എത്തിയപ്പോഴാണ് ഇയാളെ കാണാതായെന്നറിഞ്ഞത്. വിദ്യാര്‍ഥികള്‍ തിരഞ്ഞെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞില്ല. കോളേജിലെ ശുചിമുറി ഉള്ളില്‍നിന്ന് പൂട്ടിയിരിക്കുന്നതുകണ്ട സെക്യൂരിറ്റി ജീവനക്കാര്‍ പൂട്ട് പൊളിച്ച് കയറിയപ്പോഴാണ് മൃതദേഹം കണ്ടത്.

 

മറ്റു വാർത്തകൾ



Source link

Advertisements

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.