സാന്ത്വന സേനയുടെ പ്രവർത്തനങ്ങൾക്ക് വിവാഹമോതിരം നൽകി ദമ്പതികളുടെ മാതൃക l KAIRALINEWSONLINE.COM |


നൻമയുടെ ഉറവിടം വറ്റിയിട്ടില്ല എന്ന് വ്യക്തമാക്കുന്നതായിരുന്നു ഡി വൈ എഫ് ഐ പ്രവർത്തകനായ രാജേഷിന്റേയും വധു രേഷ്മയുടേയും വിവാഹ ദിനത്തിലെ സത്പ്രവർത്തി.

ഇ കെ നായനാർ ചാരിറ്റബിൾ ട്രസ്റ്റിന്റെ സാന്ത്വന സേനയുടെ പ്രവർത്തനങ്ങൾക്കായി വിവാഹ മോതിരം ഊരി നൽകിയപ്പോൾ ബന്ധുക്കളും ,സുഹൃത്തുക്കളും ആദ്യമൊന്ന് അമ്പരന്നെങ്കിലും പിന്നീട് ആ അമ്പരപ്പ് സന്തോഷമായി മാറി.

തിരുവനന്തപുരം വിളപ്പിൽശാല മേഖലാ കമ്മറ്റി അംഗമാണ് രാജേഷ്.സാന്ത്വനസേന വിളപ്പിൽശാല റീജിയണൽ കമ്മറ്റിക്കുവേണ്ടി ഐ ബി സതീഷ് എം എൽ എ സ്വർണ്ണമോതിരം ഏറ്റുവാങ്ങി.

ഏരിയാ സെക്രട്ടറി കെ സുകുമാരനും വേദിയിൽ സാക്ഷിയായി.നിരവധി കിടപ്പു രോഗികളെയാണ് വിളപ്പിൽശാല സാന്ത്വനസേന വീടുകളിലെത്തി പരിചരിക്കുന്നത്

Credits : Kairali NewsSource link

Advertisements

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.