സര്‍വ്വ പദ്ധതികളുമായാണ് പാക്ക് വിമാനങ്ങള്‍ എത്തിയത്്; ഇന്ത്യന്‍ സേനയുടെ പോരാട്ടവീര്യത്തിന് മുന്നില്‍ പിന്തിരിഞ്ഞോടി; വ്യോമാക്രമണം ഓര്‍ത്തെണ്ടുത്ത് മിന്റി അഗര്‍വാള്‍


ന്യൂഡല്‍ഹി: ”പുല്‍വാമ ആക്രമണത്തിന് മറുപടിയായി ബലാക്കോട്ടിലെ ഭീകരക്യാപുകള്‍ തകര്‍ക്കുന്നതില്‍ ഇന്ത്യന്‍ സേന വിജയിച്ചു. എന്നാല്‍ അതിനു പകരം പ്രത്യാക്രമണം വ്യേമസേന പ്രതീക്ഷിച്ചിരുന്നു. 24 മണിക്കൂറിനുള്ളില്‍ പാക്ക് പോര്‍വിമാനങ്ങള്‍ ഇന്ത്യയെ ലക്ഷ്യമാക്കി എത്തി. ആദ്യം കുറച്ചു വിമാനങ്ങളായിരുന്നു എത്തിയത്. പതിയെ വിമാനങ്ങളുടെ എണ്ണം കൂടി. എതിരാളിയെ നശിപ്പിക്കാനുള്ള പൂര്‍ണ പദ്ധതികളുമായാണ് പാക്ക് വിമാനങ്ങള്‍ എത്തിയത്. എന്നാല്‍ ഇന്ത്യന്‍ സേനയുടെയും പൈലറ്റുമാരുടെയും ശക്തമായ പ്രതിരോധത്തിനു മുമ്പില്‍ പാക് സേന പരാജയം സമ്മതിക്കേണ്ടി വന്നു.” രാഷ്ട്രപതിയുടെ യുദ്ധസേവ പുരസ്‌കാരം നേടിയ തിളക്കത്തില്‍ വ്യോമസേന സ്‌ക്വാര്‍ഡ്രന്‍ ലീഡര്‍ മിന്റി അഗര്‍വാള്‍ ബലാക്കോട്ട് ആക്രമണം ഓര്‍ത്തെടുത്തു പറഞ്ഞു.

ബലാക്കോട്ട് ആക്രമണത്തില്‍ വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ധമാന്‍ പാക്കിസ്ഥാന്‍ എഫ്-16 യുദ്ധവിമാനം വെടിവച്ചിടുന്നത് കണ്ടെന്നും മിന്റി പറഞ്ഞു. അഭിനന്ദന്‍ യുദ്ധവിമാനവുമായി പുറപ്പെട്ടതു മുതല്‍ മിന്റിയായിരുന്നു നിര്‍ദ്ദേശങ്ങള്‍ നല്‍കിയിരുന്നത്. പാക്ക് യുദ്ധവിമാനം തകര്‍ക്കപ്പെടുന്ന ദൃശ്യങ്ങള്‍ സ്‌ക്രീനില്‍ കണ്ടുവെന്നും മിന്റി പറഞ്ഞു. ഫെബ്രുവരി 26,27 ദിവസങ്ങളില്‍ മിന്റി യുദ്ധവിമാനത്തിലിരുന്ന അഭിനന്ദനുമായി സംസാരിക്കുകയും നിര്‍ദ്ദേശള്‍ നല്‍കുകയും ചെയ്തിരുന്നു.

ആക്രമണത്തില്‍ ഫൈറ്റര്‍ കണ്‍ട്രോളര്‍ എന്ന നിലയില്‍ നല്‍കിയ സേവനത്തിനാണ് മിന്റിക്ക് യുദ്ധസേവാ പുരസ്‌കാരം നല്‍കിയത്.
യുദ്ധസേവാ പുരസ്‌കാരം ലഭിക്കുന്ന ആദ്യ വ്യോമസേന വനിത ഉദ്യോഗസ്ഥയാണ് മിന്റി അഗര്‍വാള്‍. യുദ്ധസമയത്തെ വിശിഷ്ട സേവനത്തിനാണ് യുദ്ധസേവ പുരസ്‌കാരം നല്‍കുന്നത്.

Credits: JANAM TVSource link

Advertisements

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.