സദൈവ അടലില്‍ സ്മരണാഞ്ജലി അര്‍പ്പിച്ച് പ്രധാനമന്ത്രിയും, രാഷ്ട്രപതിയും


ന്യൂഡല്‍ഹി: മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പേയിയുടെ ഒന്നാം ചരമവാര്‍ഷികത്തോടനുബന്ധിച്ച് ഭാരതീയ ജനതാ പാര്‍ട്ടി വെള്ളിയാഴ്ച ഡല്‍ഹിയിലെ അദ്ദേഹത്തിന്റെ സ്മാരകമായ സദൈവ് അടലില്‍ സ്മരണാഞ്ജലി അര്‍പ്പിച്ചു.

പ്രസിഡന്റ് രാം നാഥ് കോവിന്ദ്, പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, ബിജെപി ദേശീയ വര്‍ക്കിംഗ് പ്രസിഡന്റ് ജെ പി നദ്ദ, മറ്റു പാര്‍ട്ടി നേതാക്കള്‍ എന്നിവര്‍ വാജ്പേയി സ്മാരകത്തില്‍ ആദരാഞ്ജലി അര്‍പ്പിച്ചു.

വാജ്പേയിയുടെ മകള്‍ നമിത കൗള്‍ ഭട്ടാചാര്യ, ചെറുമകള്‍ നിഹാരിക എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.

1998 മുതല്‍ 2004 വരെ ദേശീയ ഡെമോക്രാറ്റിക് അലയന്‍സ് സര്‍ക്കാരിനെ നയിച്ച പത്താമത്തെ പ്രധാനമന്ത്രിയായ അടല്‍ ബിഹാരി വാജ്പേയി ബിജെപിയില്‍ നിന്ന് രാജ്യത്തിന്റെ പ്രധാനമന്ത്രിയായ ആദ്യ വ്യക്തിയാണ്. അദ്ദേഹം മൂന്ന് തവണ പ്രധാനമന്ത്രിയായി സേവനമനുഷ്ഠിച്ചു.

മരണത്തിന് ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് വാജ്പേയി രാഷ്ട്രീയത്തില്‍ നിന്ന് വിട്ടുനിന്നിരുന്നു.

വാജ്‌പേയിയുടെ ജന്മദിനമായ ഡിസംബര്‍ 25 ‘ സദ് ഭരണ ദിനം ‘ ആയി ആഘോഷിക്കുന്നു. 2014 ല്‍ അദ്ദേഹത്തിന് രാജ്യം ഭാരത് രത്‌ന നല്‍കി അദരിച്ചു.

2018 ഓഗസ്റ്റ് 16 ന് എയിംസിലായിരുന്നു അദ്ദേഹത്തിന്റെ നിര്യാണം.


Credits: JANAM TVSource link

Advertisements

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.