ഷഫാലി വർമ്മ ചില്ലറക്കാരിയല്ല; തകർത്തത് സച്ചിന്റെ 30 വർഷം പഴക്കമുള്ള റെക്കോഡ്


ന്യൂഡല്‍ഹി: അന്താരാഷ്ട്ര മത്സരങ്ങളില്‍ അര്‍ദ്ധ സെഞ്ച്വറി നേടുന്ന പ്രായം കുറഞ്ഞ ഇന്ത്യന്‍ താരമെന്ന റെക്കോര്‍ഡ് ഇനി 15കാരിയായ ഷഫാലി വര്‍മ്മക്ക് സ്വന്തം. വെസ്റ്റ് ഇന്‍ഡീസിനെതിരെ നടന്ന ട്വന്റി20 മത്സരത്തില്‍ അര്‍ദ്ധ സെഞ്ച്വറി നേടിയതോടെ 30 വര്‍ഷം പഴക്കമുള്ള സച്ചിന്‍ ടെണ്ടുല്‍ക്കറുടെ റെക്കോര്‍ഡാണ് തിരുത്തി എഴുതപ്പെട്ടത്.

ഷഫാലി വര്‍മ്മയുടെ വെടിക്കെട്ട് പ്രകടനത്തോടെ വെസ്റ്റ് ഇന്‍ഡീസിനെതിരായ മൂന്നാം ട്വന്റി20 ഇന്ത്യ 84 റണ്‍സിന് വിജയിച്ചു. ഡാരന്‍ സമി ക്രിക്കറ്റ് സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 6 ബൗണ്ടറികളും 4 സിക്‌സറുകളുമുള്‍പ്പെടെ ഷഫാലി 49 പന്തില്‍ നേടിയ 73 റണ്‍സാണ് ഇന്ത്യന്‍ വിജയത്തില്‍ നിര്‍ണ്ണായകമായത്.

15 വയസും 285 ദിവസവും പ്രായമുള്ള ഷഫാലി സച്ചിന്‍ ടെണ്ടുല്‍ക്കര്‍ 30 വര്‍ഷങ്ങള്‍ക്ക് മുന്‍പ് കുറിച്ച 16 വയസും 214 ദിവസവുമെന്ന റെക്കോര്‍ഡാണ് സ്വന്തം പേരില്‍ കുറിച്ചത്. ആദ്യ വിക്കറ്റില്‍ സ്മൃതി മന്ഥനക്കൊപ്പം നേടിയ 143 റണ്‍സ് ട്വന്റി20യില്‍ ഇന്ത്യയുടെ ഏറ്റവും ഉയര്‍ന്ന ഒന്നാം വിക്കറ്റ് കൂട്ടുകെട്ടെന്ന റെക്കോര്‍ഡും സ്വന്തമാക്കിയിരുന്നു.


Credits: JANAM TVSource link

Advertisements

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.