ശാ​ന്ത​ന്‍​പാ​റ കൊ​ല​പാ​ത​കം: റിസോര്‍ട്ട് മാനേജറുടെ കുറ്റസമ്മത വീഡിയോ പുറത്ത്
ഇടുക്കി: ശാന്തന്‍പാറ കൊലപാതകത്തില്‍ കുറ്റം സമ്മതിച്ച്‌ റിസോര്‍ട്ട് മാനേജര്‍ വ​സീ​മി​ന്‍റെ വീ​ഡി​യോ സ​ന്ദേ​ശം പു​റ​ത്ത്. റിജോഷിനെ കൊന്നത് താനാണെന്നും മറ്റാര്‍ക്കും പങ്കില്ലെന്നും വസീം സമ്മതിക്കുന്ന സെല്‍ഫി വീഡിയോ സഹോദരന് അയച്ചു. ഇയാള്‍ ഇത് പോലീസിന് കൈമാറി. അ​നു​ജ​നെ​യും കൂ​ട്ടു​കാ​രെ​യും വെ​റു​തെ വി​ട​ണ​മെ​ന്നും വ​സീം വീ​ഡി​യോ​യി​ല്‍ പ​റ​ഞ്ഞു. 

ഇടുക്കി ശാന്തന്‍പാറയില്‍ നിന്ന് ഒരാഴ്ച മുമ്ബ് കാണാതായ റിജോഷ് എന്ന യുവാവിന്റെ മൃതദേഹം സ്വകാര്യ റിസോര്‍ട്ടില്‍ കുഴിച്ചുമൂടിയ നിലയില്‍ കണ്ടെത്തിയിരുന്നു. റിജോഷിന്റെ ഭാര്യ ലിജിയും കാമുകനായ റിസോര്‍ട്ട് മാനേജര്‍ വസീമും ചേര്‍ന്നാണ് കൊലപാതകം നടത്തിയതെന്നാണ് പ്രാഥമിക വിവരം. 

ഇ​ടു​ക്കി ശാ​ന്ത​ന്‍​പാ​റ സ്വ​ദേ​ശി റി​ജോ​ഷാ​ണ് മ​രി​ച്ച​ത്. ക​ഴി​ഞ്ഞ വ്യാ​ഴാ​ഴ്ച കാ​ണാ​താ​യ യു​വാ​വി​ന്‍റെ മൃ​ത​ദേ​ഹം പു​ത്ത​ടി മ​ഷ്റൂം ഹ​ട്ട് റി​സോ​ര്‍​ട്ടി​ന്‍റെ പ​രി​സ​ര​ത്തു നി​ന്നാ​ണ് പോ​ലീ​സ് ക​ണ്ടെ​ടു​ത്ത​ത്. പാ​തി ക​ത്തി​ച്ച മൃ​ത​ദേ​ഹം ചാ​ക്കി​ല്‍ കെ​ട്ടി​യ നി​ല​യി​ലാ​ണ് ക​ണ്ടെ​ത്തി​യ​ത്. മൃ​ത​ദേ​ഹം ഇ​ന്‍​ക്വ​സ്റ്റി​ന് ശേ​ഷം പോ​സ്റ്റു​മോ​ര്‍​ട്ട​ത്തി​നാ​യി കോ​ട്ട​യം മെ​ഡി​ക്ക​ല്‍ കോ​ളേ​ജ് ആ​ശു​പ​ത്രി​യി​ലേ​ക്ക് കൊ​ണ്ടു​പോ​യി.

എറണാകുളത്തേക്കെന്ന് പറഞ്ഞ് പോയ ഭര്‍ത്താവ് തിരിച്ചുവന്നില്ലെന്നാണ് ഭാര്യ ലിജി പോലീസിനോടും ബന്ധുക്കളോടും പറഞ്ഞിരുന്നത്. എന്നാല്‍ തിങ്കളാഴ്ച ലിജിയേയും ഇവരുടെ വീടിന് സമീപത്തുള്ള സ്വകാര്യ റിസോര്‍ട്ടിലെ മാനേജറായ വസീമിനെയും കാണാതായതോടെ ബന്ധുക്കള്‍ക്ക് സംശയമായി.

ബന്ധുക്കളുടെ പരാതിയില്‍ പോലീസ് നടത്തിയ അന്വേഷണത്തിലാണ് സ്വകാര്യ റിസോര്‍ട്ടിലെ ഫാമിന് സമീപം കുഴിയെടുത്തതായി കണ്ടെത്തിയത്. ഇത് കുഴിച്ചു നോക്കിയപ്പോള്‍. ചാക്കില്‍ കെട്ടിയ നിലയില്‍ റിജോഷിന്റെ മൃതദേഹം കണ്ടെത്തി. മൃതദേഹം പാതി കത്തിച്ച ശേഷമാണ് കുഴിച്ചിട്ടത്. മൃതദേഹം ഇന്‍ക്വസ്റ്റിന് ശേഷം കോട്ടയം മെഡിക്കല്‍ കോളജിലേക്ക് മാറ്റി.

വ​സീ​മി​നും ലി​ജി​ക്കും വേ​ണ്ടി​യു​ള്ള അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ക​യാ​ണ്. വ​സീ​മി​ന്‍റെ സ്വ​ദേ​ശ​മാ​യ തൃ​ശൂ​രി​ലു​മെ​ല്ലാം അ​ന്വേ​ഷ​ണ​സം​ഘം പ്ര​തി​ക​ള്‍​ക്കാ​യു​ള്ള തെ​ര​ച്ചി​ല്‍ ശ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്. പ്ര​തി​ക​ളെ കു​മ​ളി​യി​ല്‍ ക​ണ്ടെ​ന്ന മൊ​ഴി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ പ​രി​സ​ര​പ്ര​ദേ​ശ​ങ്ങ​ളി​ലും പോ​ലീ​സ് അ​ന്വേ​ഷ​ണം ന​ട​ത്തു​ന്നു​ണ്ട്.
 


Credits : Anweshanam

Source link

Advertisements

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.