ശാന്തൻപാറ കൊലപാതകം: കുട്ടിയുടെ മൃതദേഹം ഇന്ന്‌ നാട്ടിലെത്തിക്കും | Kerala | Deshabhimani


ശാന്തൻപാറ> ശാന്തൻപാറ പുത്തടി ഫാം ഹൗസിൽ റിജോഷിനെ  കൊന്ന ശേഷം ഒളിവിൽ പോയ പ്രതികൾക്ക്‌ ഒപ്പമുണ്ടായിരുന്ന കുട്ടിയുടെ മൃതദേഹം മഹാരാഷ്ട്രയിൽ പോസ്‌റ്റുമോർട്ടം നടത്തി. റിജോഷിന്റെ മകൾ  ജോവന്നയുടെ മൃതദേഹം വിമാനമാർഗം തിങ്കളാഴ്‌ച ശാന്തൻപാറയിലെ പുത്തടി മുല്ലൂറിലെ തറവാട്ടു വീട്ടിലെത്തിക്കും.  കൊലപാതകക്കേസിലെ ഒന്നും രണ്ടും പ്രതികളായ ഫാംഹൗസ് മാനേജർ ഇരിങ്ങാലക്കുട കോണാട്ടുകുന്ന് കുഴിക്കണ്ടത്തിൽ വസീം , കൊല്ലപ്പെട്ട റിജോഷിന്റെ ഭാര്യ ലിജി എന്നിവർ വിഷംകഴിച്ചതിനെ തുടർന്ന്‌ പനവേലിലെ ആശുപത്രിയിൽ ചികിത്സയിലാണ്‌. വസീമിനെ സഹായിച്ച സഹോദരൻ ഫഹദിനെ വെളളിയാഴ്‌ച അറസ്‌റ്റുചെയ്‌തിരുന്നു.

ജോയൽ, ജോഫിറ്റ എന്നിവരാണ് റിജോഷ് -–- ലിജി ദമ്പതികളുടെ മറ്റ് മക്കൾ.  ഇവർ റിജോഷിന്റെ മാതാപിതാക്കളായ കുഞ്ഞച്ചന്റെയും കൊച്ചുറാണിയുടെയും സംരക്ഷണയിലാണ്‌.  മൂന്നാർ ഡിവൈഎസ്‌പി രമേഷ്‌കുമാർ, സ്പെഷ്യൽ ബ്രാഞ്ച് ഡിവൈഎസ്‌പി പയസ് ജോർജ്‌, ശാന്തൻപാറ സിഐ ടി  ആർ പ്രദീപ്‌കുമാർ, രാജാക്കാട് സിഐ എച്ച് എൽ ഹണി, എസ്ഐമാരായ പി ഡി അനൂപ്‌മോൻ, ബി വിനോദ്‌കുമാർ, ജോബി തോമസ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ്‌ കേസന്വേഷിക്കുന്നത്‌.

മറ്റു വാർത്തകൾSource link

Advertisements

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.