ശാന്തന്‍പാറ കൊലപാതകം: റിജോഷിനെ കൊന്നത് താനെന്ന് റിസോര്‍ട്ട് മാനേജറുടെ വെളിപ്പെടുത്തല്‍ | Kerala | Deshabhimani


ഇടുക്കി > ശാന്തന്‍പാറ കൊലപാതക കേസില്‍ നിര്‍ണായക വെളിപ്പെടുത്തലുമായി റിസോര്‍ട്ട് മാനേജര്‍ വസീം. റിജോഷിനെ കൊന്നത് താനാണെന്നും മറ്റാര്‍ക്കും ഇതില്‍ പങ്കില്ലെന്നും വസീം വീഡിയോയിലൂടെ പറഞ്ഞു. വസിം സഹോദരന് അയച്ച വീഡിയോ പൊലീസിന് കൈമാറി.

റിജോഷിന്റെ ഭാര്യ ലിജി, റിജോഷിന്റെ സുഹൃത്തായിരുന്ന വസീം എന്നിവരെയും റിജോഷിനൊപ്പം കാണാതായിരുന്നു. ഇതില്‍ സംശയം തോന്നിയ ബന്ധുക്കളാണ് ശാന്തന്‍പാറ പൊലീസ് സ്റ്റേഷനില്‍ പരാതിയുമായി എത്തിയത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പുത്തടി മഷ്‌റൂം ഹട്ട് റിസോര്‍ട്ടിന്റെ സമീപത്ത് നിന്നും കുഴിച്ചിട്ട നിലയില്‍ മൃതദേഹം കണ്ടെടുക്കുന്നത്.

റിജോഷിന്റെ ഭാര്യയും കാമുകനായ റിസോര്‍ട്ട് മാനേജറും ചേര്‍ന്ന് വ്യക്തമായ ആസൂത്രണത്തോടെ കൊലപാതകം നടത്തിയതാകാം എന്നാണ് പൊലീസ് പറയുന്നത്. കഴിഞ്ഞ വ്യാഴാഴ്ചയാണ് റിജോഷിനെ കാണാതായത്. എറണാകുളത്തേക്കെന്ന് പറഞ്ഞ് പോയ ഭര്‍ത്താവ് തിരിച്ചുവന്നില്ലെന്നാണ് ഭാര്യ ലിജി പൊലീസിനോടും ബന്ധുക്കളോടും പറഞ്ഞത്.

മൃതദേഹം പാതി കത്തിച്ചശേഷമാണ് കുഴിച്ചിട്ടത്. ഇന്‍ക്വസ്റ്റിന് ശേഷം  മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി.ലിജിയേയും വസീമിനേയും നാലാം തീയ്യതി കുമളിയില്‍ കണ്ടതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഇവര്‍ക്കായുള്ള അന്വേഷണം പൊലീസ് ശക്തമായി തുടരുകയാണ്‌

 

മറ്റു വാർത്തകൾSource link

Advertisements

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.