ശബരിമലയെ കലാപ ഭൂമിയാക്കിയതും വിശ്വാസികളെ കുത്തി നോവിച്ചതും പിണറായി സര്‍ക്കാര്‍ ;മുല്ലപ്പള്ളി
തിരുവനന്തപുരം; മുഖ്യമന്ത്രി വിശ്വാസികളുടെ വോട്ട് നേടാന്‍ പാഴ് ശ്രമം നടത്തുകയാണെന്ന് കെപിസിസി അദ്ധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. ശബരിമലവിഷയത്തില്‍ സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കണമെന്നും മുല്ലപ്പള്ളി ആവശ്യപ്പെട്ടു. ഈ ഉപ തെരഞ്ഞെടുപ്പില്‍ ശബരിമല വിഷയം ഉയര്‍ത്തി കൊണ്ടുവന്നത് മഞ്ചേശ്വരത്തെ ഇടത് സ്ഥാനാര്‍ത്ഥി ശങ്കര്‍ റെ ആണെന്നും ശബരിമലയെ കലാപഭൂമിയാക്കിയതും വിശ്വാസികളെ കുത്തി നോവിച്ചതും പിണറായി സര്‍ക്കാരാണെന്നും അദ്ദേഹം വ്യക്തമാക്കി.

മഞ്ചേശ്വരത്തെ സ്ഥാനാര്‍ത്ഥിയെ കുറിച്ച് ആക്ഷേപങ്ങള്‍ ഉന്നയിച്ചിട്ടുണ്ടെങ്കില്‍ അത് അദ്ദേഹത്തിന്റെ ചരിത്രം അറിയാവുന്നത് കൊണ്ടാണെന്നും മുല്ലപ്പള്ളി വ്യക്തമാക്കി. അതേസമയം മുഖ്യമന്ത്രി പിണറായി വിജയനെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും രംഗത്തെത്തി. വിശ്വാസികളുടെ പ്രശ്‌നം കൈകാര്യം ചെയ്യുന്നതില്‍ പൂര്‍ണമായും പരാജയപ്പെട്ട സര്‍ക്കാരിനെതിരെയുള്ള വിധിയെഴുത്ത് ഉപതെരഞ്ഞെടുപ്പിലും പ്രതിഫലിക്കുമെന്ന് ചെന്നിത്തല പറഞ്ഞു. കേരളത്തിലെ നവോത്ഥാന നേതാവാകുവാനുള്ള പാഴ് ശ്രമത്തിലാണ് മുഖ്യമന്ത്രിയെന്നും ചെന്നിത്തല ആരോപിച്ചു.

Credits: JANAM TVSource link

Advertisements

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.