ശക്തമായ മഴ; കൊല്ലം ജില്ലയില്‍ രണ്ട് ക്യാമ്പുകളിലായി 37 കുടുംബങ്ങള്‍.


കൊല്ലം: പള്ളിക്കലാര്‍ കരകവിഞ്ഞ് ഒഴുകുന്നത് കൊല്ലം ജില്ലയില്‍ ചില പ്രദേശങ്ങളെ ബാധിച്ചു. ജില്ലയില്‍ മുന്‍ദിവസങ്ങളെ അപേക്ഷിച്ച് ഇന്ന് ശക്തമായ മഴയാണ്. കൊല്ലത്ത് 37 കുടുംബങ്ങളാണ് ഇപ്പോള്‍ ക്യാമ്പുകളിലുള്ളത്.

കരുനാഗപ്പള്ളി തൊടിയൂര്‍ വില്ലേജിലെ ചുരുളി ഭാഗത്ത് പള്ളിക്കലാര്‍ കരകവിഞ്ഞൊഴുകി വീടുകളില്‍ വെള്ളം കയറുന്ന സ്ഥിതിയിലാണ്. കരുനാഗപ്പള്ളിയില്‍ കഴിഞ്ഞ ദിവസം രാത്രി സുരക്ഷാസേന 9 കുടുംബങ്ങളെ വീടുകളില്‍ നിന്നും സുരക്ഷിതമായി ക്യാമ്പുകളിലേക്ക് മാറ്റി. പള്ളിക്കലാര്‍ കരകവിഞ്ഞൊഴുകിയ ശൂരനാട് വടക്ക് വില്ലേജിലെ 28 കുടുംബങ്ങളെ ക്യാമ്പിലേക്ക് മാറ്റിയിട്ടുണ്ട്.

പള്ളിക്കല്‍ ആറിലെ ജലനിരപ്പ് അപകടകരമായി തുടരുന്ന സാഹചര്യത്തില്‍ ഈ പ്രദേശത്തെ ഇരുപതിലധികം കുടുംബങ്ങളെ ക്യാമ്പുകളിലേക്ക് മാറ്റും. കാലാവസ്ഥ മുന്നറിയിപ്പ് കണക്കിലെടുത്ത് ജില്ലയുടെ തീരമേഖലയും ജാഗ്രതയിലാണ്. തെന്മല ഡാമിന്റെ ഷട്ടര്‍ നിലവില്‍ തുറക്കേണ്ട സാഹചര്യം ഇല്ല. പാലരുവി വെള്ളച്ചാട്ടത്തില്‍ സന്ദര്‍ശകര്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്.

Credits: JANAM TVSource link

Advertisements

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.