‘ശകുനം മുടക്കി’ പ്രയോഗത്തിൽ ‘പ്രതിച്ഛായ’യിൽ ഭിന്നത | Kerala | Deshabhimani

സ്വന്തം ലേഖകൻ

പാലാ

പി ജെ ജോസഫിനെ ‘ശകുനം മുടക്കി’യെന്നാക്ഷേപിച്ച‌് മുഖപ്രസംഗം പ്രസിദ്ധീകരിച്ചതിനെ ചൊല്ലി  കേരള കോൺഗ്രസ‌് എം മുഖപത്രത്തിൽ ഭിന്നത. ചീഫ‌് എഡിറ്റർ ഡോ. കുര്യാസ‌് കുമ്പളക്കുഴിക്കെതിരെ വിമർശനവുമായി എഡിറ്റോറിയൽ ബോർഡംഗവും അധ്യാപകനുമായ സന്തോഷ‌് കാവുകാട്ട‌് രംഗത്തെത്തി.

ഇപ്പോൾ ‘പ്രതിച്ഛായ’യിൽ കുര്യാസ‌് കുമ്പളക്കുഴിയുടെ ഏകാധിപത്യഭരണമാണെന്ന‌് അദ്ദേഹം ദേശാഭിമാനിയോട‌് പ്രതികരിച്ചു. ആറ‌് അധ്യാപകർ അടങ്ങുന്ന എഡിറ്റോറിയൽ ബോർഡ‌് ചേർന്ന‌് കൂടിയാലോചനകൾ നടത്താറില്ല. പി ജെ ജോസഫിനെതിരെ അനാവശ്യ പരാമർശം ഉന്നയിച്ചത‌് മനഃപൂർവം പ്രശ‌്നം സൃഷ്ടിക്കാനാണ‌്. 

പി ജെ ജോസഫിനെപ്പോലുള്ള നേതാവിനെക്കുറിച്ച‌് പാർടിയുടെ തന്നെ പ്രസിദ്ധീകരണത്തിൽ കടുത്ത പ്രയോഗങ്ങൾ നടത്താൻ പാടില്ലായിരുന്നു. ‘ശകുനം മുടക്കി’ എന്ന പ്രയോഗം അക്ഷന്തവ്യമായ തെറ്റാണ‌്. ജോ‌സ‌് കെ മാണിയെ രാജ്യസഭാംഗമായി നോമിനേറ്റ‌് ചെയ‌്ത‌ത്‌ പി ജെ ജോസഫാണ‌്. അങ്ങനെയുള്ള നേതാവ‌്

എങ്ങനെ ശകുനം മുടക്കിയാവും. ചിലർക്ക‌് ധാർഷ‌്ഠ്യത്തിന്റെ സ്വരമാണ‌്. സ്ഥാനാർഥി പോലും ആദ്യം ഈ സ്വരത്തിലാണ‌് സംസാരിച്ചത‌്. പാർടിയിൽ

തർക്കമുള്ളപ്പോഴായിരുന്നു കോട്ടയത്ത‌് തോമസ‌് ചാഴികാടനെ ലോക‌്സഭാ സ്ഥാനാർഥിയായി നിശ്ചയിച്ചത‌്. അന്ന‌് പി ജെ ജോസഫിനോട‌് സൗമ്യതയോടെയാണ‌് തോമസ‌് ചാഴികാടൻ ഇടപെട്ടത‌്. പി ജെ ജോസഫിനെ കണ്ട‌് അനുഗ്രഹവും വാങ്ങി. ഇതിന‌് കടകവിരുദ്ധമായ നിലപാടാണ‌് പാലായിലെ

യുഡിഎഫ‌് സ്ഥാനാർഥി സ്വീകരിച്ചത‌്. ആരുടെയും മുന്നിൽ മുട്ടുമടക്കില്ലെന്നും ചിഹ്നം പ്രശ‌്നമല്ലെന്നുമൊക്കെയാണ‌് സ്ഥാനാർഥി പ്രഖ്യാപിച്ചത‌്.  യുഡിഎഫിന‌് ജയിക്കാനാവാത്ത സാഹചര്യം ചിലർ സൃഷ‌്ടിക്കുകയാണെന്നും സന്തോഷ‌് കാവുകാട്ട‌് പറഞ്ഞു.

 

മറ്റു വാർത്തകൾ
Credits : Deshabhimani

Source link

Advertisements

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.