വീട്ടിലേക്കുള്ള വഴിയിൽ അനുവാദമില്ലാതെ കൊടിനാട്ടി; ചോദ്യം ചെയ്ത അമ്മയ്ക്കും മകനും നേരെ സിപിഎം അതിക്രമം


കാസർകോട്: വീട്ടിലേക്കുള്ള വഴിയിൽ അനുവാദമില്ലാതെ കൊടി നാട്ടിയത് ചോദ്യം ചെയ്ത യുവാവിനും കുടുംബത്തിനും നേരെ സിപിഎം അതിക്രമം. കാസർകോട് ജില്ലയിലെ ബീംബുങ്കലിലാണ് സംഭവം. കയ്യേറ്റം നടത്താൻ ശ്രമിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ യുവാവ് തന്റെ ഫേസ്ബുക്കിലൂടെ പുറത്തുവിട്ടിട്ടുമുണ്ട്.

കൊടിമരം സ്ഥാപിച്ചത് ചോദ്യം ചെയ്ത യുവാവിനെയും അമ്മയേയും പാർട്ടി പ്രവർത്തകർ സംഘം ചേർന്ന് കയ്യേറ്റം ചെയ്യാൻ ശ്രമിക്കുന്നതും ഒപ്പം അസഭ്യം പറയുന്നതും വീഡിയോയിൽ കാണാം. സിപിഎമ്മുകാർ തന്നെ ഭീഷണിപ്പെടുത്തിയെന്നും തനിക്കോ കുടുംബത്തിനോ എന്തെങ്കിലും സംഭവിച്ചാൽ ഉത്തരവാദികൾ ഈ ദൃശ്യങ്ങളിൽ കാണുന്നവരാണെന്നും യുവാവ് ഫേസ്ബുക് പോസ്റ്റിൽ പറയുന്നു.

എന്റെ വീട്ടിലേക്കുള്ള വഴിയിൽ കോണകം നാട്ടിയത് ചോദ്യം ചെയ്തതിനു അന്തം കമ്മികൾ കയ്യേറ്റം ചെയ്യുകയും അമ്മയെയും പെങ്ങളെയും അസഭ്യം പറയുകയും കൊല്ലുമെന്നും ഭീഷണിപെടുത്തുകയും ചെയ്യുന്ന ദൃശ്യം….. എനിക്കോ കുടുംബത്തിനോ എന്തെങ്കിലും സംഭവിച്ചാൽ ഉത്തരവാദികൾ ഈ ദൃശ്യങ്ങളിൽ കാണുന്നവരാണ് #redterror #bancpim

Gepostet von Jessin K am Sonntag, 10. November 2019

Credits: JANAM TVSource link

Advertisements

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.