വീടുകളിലേക്ക് മടങ്ങുമ്പോള്‍ കിണര്‍ വെള്ളം ഇങ്ങനെ ശുദ്ധീകരിക്കാന്‍ മറക്കരുതേ- വീഡിയോകനത്ത പേമാരി വീണ്ടും നാശം വിതക്കുമ്പോള്‍ ഉറ്റവരേയും ഉടയവരേയും കുറിച്ച് വിവരമൊന്നുമില്ലാതെ തരിച്ചിരിക്കുകയാണ് കേരളം.  വീട് നഷ്ടപ്പെട്ടവരും ജീവിതം തന്നെ വഴിമുട്ടിയവരും അക്കൂട്ടത്തിലുണ്ട്. ഇനി നമ്മുക്ക് മുന്നിലുളളത് ഒട്ടേറെ വെല്ലുവിളികളാണ്. അതില്‍ മറ്റൊരു പ്രധാന കാര്യം പ്രളയജലത്തില്‍ നിന്ന് പടര്‍ന്ന് പിടിക്കാന്‍ സാധ്യതയുളള മാരക രോഗങ്ങള്‍ ആണ്. ഡെങ്കിപ്പനി, എലിപ്പനി, കോളറ പോലുളള രോഗങ്ങള്‍ വരാനുള്ള സാഹചര്യം നിലവില്‍ ഇവിടെയുണ്ട്. 

രോഗങ്ങളെ ചെറുക്കാന്‍ മുന്‍കരുതല്‍ എടുക്കുക എന്നതാണ് ഇനി നമ്മുടെ മുന്നിലുളള ഏക വഴി. അതില്‍ വൃത്തി തന്നെയാണ് പ്രധാനം. വീടും പരസരവും അണുവിമുക്തമാക്കുക പ്രധാനമാണ്. വെള്ളമിറങ്ങിയ വീട്ടിലേക്ക്‌ മടങ്ങുന്ന പ്രളയബാധിതർ ശുചീകരണത്തിന്‍റെ കാര്യത്തില്‍ പ്രത്യേകം ശ്രദ്ധിക്കണം. 

കിണര്‍ വെള്ളത്തിലൂടെ പല തരത്തിലുളള രോഗാണുക്കള്‍ മനുഷ്യശരീരത്തിലേക്ക് കയറി കൂടാം. ക്ലോറിനേഷന്‍ ആണ് ജലവും പരിസരവും അണുവിമുക്തമാക്കാനുളള ഏറ്റവും നല്ല വഴി. 

സൂപ്പർ ക്ലോറിനേഷൻ എന്ന പ്രക്രിയയിലൂടെ  ജലത്തിലേക്ക് സാധാരണയിൽ നിന്നും അധികം അളവിൽ ക്ലോറിൻ ലഭ്യമാകുകയും അതിലൂടെ അണുനശീകരണം സാധ്യമാകുന്നതോടൊപ്പം  ജലം വേഗത്തിൽ  തന്നെ ഉപയോഗിക്കുവാനും  കഴിയും. അതീവ മലീമസമായ  ജലത്തിൽ  സൂപ്പർ ക്ലോറിനേഷൻ ചെയ്യുന്നതാണ് അഭികാമ്യം.

ക്ലോറിനേഷന്‍ നടത്തി കിണര്‍ വൃത്തിയാക്കുന്ന രീതി പലര്‍ക്കും അറിയില്ല. അത് എങ്ങനെയെന്നാണ് ഈ വീഡിയോ പറയുന്നത്. 

Credits : Asianet NewsSource link

Advertisements

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.