വിവാഹാഭ്യര്‍ത്ഥന നിരസിച്ചയാളെ കൊലപ്പെടുത്തിയ സ്ത്രീയ്ക്ക് ജീവപര്യന്തം


മുംബൈ : വിവാഹാഭ്യര്‍ത്ഥന നിരസിച്ചയാളെ കൊലപ്പെടുത്തിയ സ്ത്രീയ്ക്ക് ജീവപര്യന്തം ശിക്ഷ. താനെ ജില്ലാ കോടതിയാണ് നവി മുംബൈ സ്വദേശി ഗീത ജിസ്വാളിനാണ് ജീവപര്യന്തം ശിക്ഷ വിധിച്ചത്. ജീവപര്യന്തത്തിന് പുറമെ 25,000 പിഴയും ശിക്ഷവിധിച്ചു. സംഭവത്തിലെ മറ്റൊരു പ്രതിയായ മല്‍ക്കര്‍ യാദവ് കഴിഞ്ഞമാസം മരിച്ചിരുന്നു. 2013 ഒക്ടോബറിലാണ് കേസിനാസ്പദമായ സംഭവം.

ഭാര്യയും രണ്ട് കുട്ടികളുടെ അമ്മയുമാണ് ഗീത ജിസ്വാള്‍. പാഴ്‌വസ്തുക്കള്‍ സംസ്‌കരിക്കുന്ന പ്ലാന്റില്‍ ജോലി ചെയ്ത് വരികയായിരുന്നു ഇവര്‍. പ്ലാന്റിലെ ജീവനക്കാരന്‍ ആയിരുന്നു കൊല്ലപ്പെട്ട രാംപാല്‍. ജിസ്വാള്‍ രാംപാലിനായി മറ്റൊരു സ്്ത്രീയില്‍ നിന്നും 10,000 രൂപ കടംവാങ്ങി നല്‍കിയിരുന്നു. പിന്നീട് ഈ തുക തിരികെ നല്‍കണമെന്നും, തന്നെ വിവാഹം കഴിക്കണമെന്നും ആവശ്യപ്പെട്ട് ജിസ്വാള്‍ നിരന്തരം രാംപാലിനെ ശല്യപ്പെടുത്താറുണ്ടായിരുന്നു. പണം ഇയാള്‍ തിരിച്ച് നല്‍കിയെങ്കിലും ജിസ്വാള്‍ തന്നെ വിവാഹം കഴിക്കണമെന്ന ആവശ്യപ്പെട്ട് രാംപാലിനെ നിരന്തരം നിര്‍ബന്ധിക്കാറുണ്ടായിരുന്നു. എന്നാല്‍ വിവാഹാഭ്യര്‍ത്ഥന നിരസിച്ച രാംപാലിനെ ജിസ്വാള്‍ തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു.

Credits: JANAM TV



Source link

Advertisements

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.