വിമാനത്തിൽ കയറാൻ മോഹവുമായി കുട്ടികൾ; ആഗ്രഹം നിറവേറ്റി മാതൃകയായി ഒരു സ്കൂൾ    
മേഘങ്ങൾക്കിടയിലൂടെ ഒരു  യാത്ര പോകാൻ കൊതിയ്ക്കാത്ത ബാല്യം ഉണ്ടാകില്ല തീർച്ച!  ഭൂമിയിൽ നിന്ന് അങ്ങ് ആകാശത്തിൽ ഒരു പക്ഷിയെ പോലെ പറന്ന് പോകുന്ന വിമാനം നോക്കി കൈവീശാത്ത കുട്ടിക്കാലം ആർക്കാണ് ഉള്ളത്. വളർന്നു കൊണ്ടിരിക്കുന്ന 
ഈ ലോകത്തു വിമാനയാത്ര ഇന്ന് വിദൂരത്തെവിടെയോ ഇരിക്കുന്ന സ്വപ്നം ഒന്നുമല്ല. പക്ഷേ ചിലർക്ക്   അത് സംഭവിക്കുന്ന നിമിഷം സ്വപ്നമോ യാഥാർഥ്യമോ എന്ന് തിരിച്ചറിയാൻ പറ്റാത്ത അത്ര സന്തോഷം ഉണ്ടാക്ക്കും. പറഞ്ഞു വരുന്നത് അത്തരത്തിൽ ഒരു 
 സ്വപ്ന സാക്ഷക്കാരത്തിന്റെ ദിവസമാണ് ഇന്ന്  കോന്നി   കുളത്തുമൺ  സ്‌കൂളിലെ വിദ്യാർത്ഥികൾക്ക്. 

ശനിയാഴ്ച രാത്രിയിൽ 9 .15 നുള്ള ഇൻഡിഗോ  വിമാനത്തിൽ തിരുവനന്തപുരത്തു നിന്ന് കൊച്ചിയിലേക്ക് അവർ  മേഘങ്ങൾക്കിടയിലൂടെ സഞ്ചരിച്ചു . സ്കൂളിലെ അധ്യാപകരുടെ നേതൃത്വത്തിൽ അവർ ആകാശയാത്രയുടെ അനുഭവം   അറിഞ്ഞു.
 സാധാരണ  സ്‌കൂൾ വിനോദയാത്രയിൽ നിന്നും വ്യത്യസ്തമായി  ഈ സ്കൂളിലെ അധ്യാപകർ ഇങ്ങനെ ഒരു യാത്ര കുട്ടികൾക്ക്  ഒരുക്കിയതിനു കാരണമുണ്ട്. 

പത്തനംത്തിട്ട  ജില്ലയിലെ കോന്നി താലൂക്കിൽ  കൂടൽ വില്ലേജിൽ ഉൾപ്പെട്ട മലയോര ഗ്രാമത്തിലാണ്  കുളത്തുമൺ സ്‌കൂൾ സ്ഥിതി ചെയ്യുന്നത്. എൽ കെ ജി മുതൽ അഞ്ചാം ക്ലാസ്സുവരെയുള്ള ഈ സ്കൂളിൽ വളരെ കുറച്ചു കുട്ടികൾ മാത്രമാണ് പഠിക്കുന്നത്. 
അധികം ആൾതാമസമില്ലാത്ത ഈ പ്രദേശത്തേക്കുള്ള ഗതാഗതവും വിരളമാണ് . പുറത്തുനിന്നു ഗ്രാമത്തിലേക്കുള്ള ഏക ബസ്സ് മാർഗമാണ് അധ്യാപകരും കുട്ടികളും  സ്കൂളിൽ എത്തിച്ചേരുന്നത്.   നിർധനരായ കുട്ടികൾ ആണ് ഈ സ്‌കൂളിൽ പഠിക്കുന്ന ഭൂരിഭാഗം 
വിദ്യാർത്ഥികളും. അത്യാവശ്യത്തിനു  വേണ്ട യാത്ര സൗകര്യം പോലുമില്ലാത്ത ഈ ഗ്രാമത്തിലെ കുട്ടികൾക്ക് ഒരു വിമാനയാത്ര എന്ന് പറയുന്നത് സ്വപനങ്ങളിൽ മാത്രം ഒതുങ്ങുന്ന ഒന്ന് തന്നെയായിരുന്നു. 

ഇടയ്ക്കൊക്കെ വിദേശയാത്ര ചെയ്യാറുള്ള തങ്ങളുടെ അധ്യാപികയോട് വിമാനയാത്രയെക്കുറിച്ച്  എന്നും കുട്ടികൾക്ക് അടങ്ങാത്ത കൗതുകം നിറയുന്ന ചോദ്യങ്ങളായിരുന്നു. വിമാനത്തെക്കുറിച്ചു അറിയുവാനുള്ള അവരുടെ ആഗ്രഹവും ആവേശവും കണ്ടപ്പോഴാണ് 
സ്കൂളിലെ പ്രഥമ അധ്യാപിക  ശ്രീജ ടീച്ചറിന്റെ നേതൃത്വത്തിൽ അധ്യാപകർ കുട്ടികളെയും കൂട്ടി വിമാനയാത്രാ പോകുന്ന കാര്യം ആലോചിച്ചത്. സ്കൂഒളിലെ കുട്ടികളുടെ സാമ്പത്തിക  സ്ഥിതിയും വിമാനയാത്രയുടെ ടിക്കറ്റ്  നിരക്കും ഒത്തുപോകാതെ വന്നപ്പോൾ പല 
തവണയായി നീട്ടി  വയ്‌ക്കേണ്ടി വന്നിട്ടുണ്ട് ഈ പദ്ധതി. ആകെ അൻപത് കുട്ടികൾ ഉള്ള സ്കൂളിൽ നിന്നും  ഒടുവിൽ പതിനഞ്ചു കുട്ടികൾക്കു വിമാനയാത്ര സാധ്യമാകാനുള്ള വഴിയൊരുങ്ങി.  അഞ്ചാം ക്ലാസ്സിലെ എല്ലാ വിദ്യാർത്ഥികൾക്കും വരാൻ സാഹചര്യങ്ങൾ ഒത്തുവന്നപ്പോൾ സാമ്പത്തിക ബുദ്ധിമുട്ട് കാരണം 
മാറി  ഇന്ന ഒരു കുട്ടിയെ അധ്യാപകർ ഏറ്റെടുത്താണ് കൊണ്ട് പോകുന്നത്.   പണത്തിനു ബുദ്ധിമുട്ടുണ്ട് എങ്കിലും  ഇങ്ങനെയൊരു ആശയം വന്നപ്പോൾ മാതാപിതാക്കളും അധ്യാപകരുടെ ഒപ്പം തന്നെ നിന്നു. വീമാനയാത്രയിൽ അധ്യാപകർക്കും കുട്ടികൾക്കും ഒപ്പം ചില കുട്ടികളുടെ മാതാപിതാക്കളും ഉണ്ടെന്നുള്ളത് ശ്രദ്ധേയം. വരും കാലങ്ങളിൽ മറ്റു കുട്ടികൾക്കും വിമാനയാത്രയുടെ അനുഭവം ഒരുക്കാൻ അധ്യാപകരും രക്ഷകർത്താക്കളും സാധിക്കട്ടെ.


Credits : Anweshanam

Source link

Advertisements

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.