വിധിയില്‍ സന്തോഷം; രാമ ക്ഷേത്രം പണിയാന്‍ 5 ലക്ഷം രൂപ വാഗ്ദാനം ചെയ്ത് അസം മുസ്ലിം സംഘടന


ഗുഹാവത്തി: അയോദ്ധ്യയില്‍ രാമ ക്ഷേത്രം നിര്‍മ്മിക്കാന്‍ 5 ലക്ഷം രൂപ നല്‍കുമെന്ന് അസമിലെ മുസ്ലിം സംഘടന. അസമിലെ 21 പ്രാദേശിക മുസ്ലിം സമുദായങ്ങളെ പ്രതിനിധീകരിച്ചുള്ള ജനഗോസ്തിയ സമന്വയ പരിഷത്ത് എന്ന സംഘടനയാണ് ക്ഷേത്ര നിര്‍മ്മാണത്തിനായി 5 ലക്ഷം രൂപ നല്‍കാമെന്ന് വാഗ്ദാനം ചെയ്തത്.

കോടതി വിധി തങ്ങള്‍ സ്വാഗതം ചെയ്യുന്നുവെന്ന് സംഘടന അറിയിച്ചു. പരിഷത്തിന്റെ ചീഫ് കണ്‍വീനറും അസം ന്യൂന പക്ഷ വികസന ബോര്‍ഡ് ചെയര്‍മാനുമായ മോമിനുല്‍ അവാല്‍ വാര്‍ത്ത സമ്മേളനത്തിനിടെയാണ് ഇക്കാര്യം അറിയിച്ചത് .

അയോദ്ധ്യ കേസില്‍ ചരിത്രപരമായ വിധിയിലൂടെ സുപ്രീം കോടതി രാമക്ഷേത്രം നിര്‍മ്മിക്കാനുള്ള തടസ്സങ്ങള്‍ നീക്കിയിരുന്നു. സുപ്രീം കോടതി വിധി വന്നതിന് പിന്നാലെയാണ് ക്ഷേത്ര നിര്‍മ്മാണത്തിന് സംഭാവന നല്‍കുമെന്ന് വെളിപ്പെടുത്തി പരിഷത്ത് മുന്നോട്ട് വന്നത്.

Credits: JANAM TVSource link

Advertisements

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.