വാളയാർ കേസ്: സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പെണ്‍കുട്ടിയുടെ കുടുംബം ഇന്ന് ഹൈക്കോടതിയിലേക്ക്




പാലക്കാട്: വാളയാര്‍ സഹോദരിമാരുടെ ദുരൂഹമരണത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പെണ്‍കുട്ടിയുടെ കുടുംബം ഇന്ന് ഹൈക്കോടതിയെ സമീപിക്കും. കേസില്‍ സാക്ഷ്യപ്പെടുത്തിയ വിധിപ്പകര്‍പ്പ് ലഭിച്ചതിനാല്‍ ഹൈക്കോടതിയെ സമീപിക്കാനാണ് കുടുംബത്തിന്റെ തീരുമാനം. പാലക്കാട് പോക്‌സോ കോടതിയുടെ വിധി റദ്ദാക്കണമെന്നും പെണ്‍കുട്ടികളുടെ മരണം ഉള്‍പ്പെടെ സി ബി ഐ അന്വേഷിക്കണമെന്നുമാണ് കുടുംബത്തിന്റെ ആവശ്യം. 

കെപിഎംഎസ് ഏര്‍പ്പെടുത്തിയ അഭിഭാഷകരാകും കുടുംബത്തിന് വേണ്ടി ഹാജരാകുക. കേസ് അന്വേഷണം അട്ടിമറിച്ചെന്നും കൊലപാതക സാധ്യത അന്വേഷിച്ചില്ലെന്നും പെണ്‍കുട്ടികളുടെ കുടുംബം ആരോപിക്കുന്നു. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് രക്ഷിതാക്കള്‍ കോടതിയെ സമീപിച്ചാല്‍ എല്ലാ സഹായവും നല്‍കുമെന്ന് കുടുംബാംഗങ്ങള്‍ക്ക് മുഖ്യമന്ത്രി ഉറപ്പുനല്‍കിയിരുന്നു

നേരത്തെ, കേസില്‍ സി ബി ഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹര്‍ജി നേരത്തെ കോടതി തള്ളിയിരുന്നു. പോക്‌സോ കോടതിയുടെ വിധി നിലനില്‍ക്കുന്നതിനാല്‍ ഇപ്പോള്‍ കേസ് പരിഗണിക്കാനാവില്ലെന്നാണ് കോടതി പറഞ്ഞത്. 


Credits : Anweshanam

Source link

Advertisements

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.