വാളയാര്‍ കേസ്; ചീഫ് സെക്രട്ടറിയും ഡിജിപിയും ഹാജരാകാൻ പട്ടിക ജാതി കമ്മിഷന്റെ നോട്ടിസ്



പാലക്കാട് : വാളയാര്‍ കേസിൽ ചീഫ് സെക്രട്ടറിയും ഡിജിപിയും ഹാജരാകണമെന്ന് നിര്‍ദേശം. ദേശീയ പട്ടിക ജാതി കമ്മിഷന്‍ ഇരുവര്‍ക്കും നോട്ടിസ് അയച്ചു. കേസിന്റെ പുരോഗതിയെക്കുറിച്ച് വിശദമായ റിപ്പോര്‍ട്ട് നല്‍കണം. പ്രധാനപ്പെട്ട നിർദേശങ്ങൾ നേരത്തെ തന്നെ കമ്മീഷൻ മുന്നോട്ട് വച്ചിരുന്നു. ഇരുവരും ഹാജരായില്ലങ്കിൽ കടുത്ത നടപടിയിലേക്കാവും കമ്മീഷൻ ഇനി കടക്കുക.  അതിനിടെ വാളയാര്‍ പീഡനക്കേസില്‍ തുടരന്വേഷണമാകാമെന്ന് നിയമവിദഗ്ധര്‍. ഒരു പ്രതിയുടെ വിചാരണ ജൂവനൈല്‍ കോടതിയില്‍ നടക്കുന്നതിനാല്‍ അന്വേഷണം തുടരുന്നതില്‍ തടസമില്ലെന്നും വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. 


Credits : Anweshanam

Source link

Advertisements

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.