വാറ്റ്‌ കുടിശ്ശിക: നോട്ടീസ്‌ നൽകിയത്‌ അന്വേഷിക്കും–- ഐസക്‌

തിരുവനന്തപുരം
വാറ്റ് നികുതി കുടിശ്ശിക പിരിക്കാൻ വേണ്ടത്ര പരിശോധനയില്ലാതെയാണ്‌ ഉദ്യോഗസ്ഥർ വ്യാപാരികൾക്ക്‌  നോട്ടീസ്‌ നൽകിയതെന്ന്‌ മന്ത്രി ടി എം തോമസ്‌ ഐസക്‌ നിയമസഭയിൽ പറഞ്ഞു. നിയമവശംകൂടി പരിശോധിച്ചശേഷം പിൻവലിക്കും. നോട്ടീസ് നൽകിയതിനെക്കുറിച്ച് കൂടുതൽ അന്വേഷിക്കുമെന്നും വി ഡി  സതീശന്റെ അടിയന്തരപ്രമേയ നോട്ടീസിന്  മന്ത്രി മറുപടി നൽകി.

തോന്നിയപോലെ നോട്ടീസ്‌ നൽകി വ്യാപാരികളെ പ്രതിസന്ധിയിലാക്കുന്നത്‌ സർക്കാരിന്റെ നിലപാടല്ല. നികുതി കുടിശ്ശിക പിരിക്കണമെന്നുള്ളപ്പോൾ തന്നെ അത് ഏകപക്ഷീയമാകരുതെന്നും നിർദേശിച്ചിരുന്നു. ഈ സർക്കാർ വന്നശേഷം വ്യാപാരികളുമായി ഒരു തർക്കവും ഉണ്ടായിട്ടില്ല. നികുതി പിരിക്കുകയും അത് സർക്കാരിന് അടയ്ക്കാതിരിക്കുകയും ചെയ്യുന്നത് അനുവദിക്കാനാവില്ല. ഉപതെരഞ്ഞെടുപ്പുസമയത്താണ് നോട്ടീസ്‌ അയച്ചത്. അതുകൊണ്ടുതന്നെ സർക്കാരിന് അപ്പോൾ ഇടപെടാൻ കഴിഞ്ഞില്ല. അതു കഴിഞ്ഞയുടൻ നിർത്തിവച്ചു.

സോഫ്റ്റ്‌വെയറിനുണ്ടായ കുഴപ്പമാണ്‌ പ്രശ്‌നമായത്‌. നികുതി ഒഴിവുകൾ അതിൽ പ്രതിഫലിച്ചില്ല. അതോടൊപ്പം കെവാറ്റിലെ വിവരങ്ങൾ അറിയിച്ചതിലെ തെറ്റുമുണ്ട്.  ഇത് കാണാൻ കഴിഞ്ഞില്ലെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്. എന്നാൽ, എല്ലാം തിരുത്തിയെന്നാണ് നികുതി ആസ്ഥാനത്തുനിന്നും ലഭിക്കുന്ന വിവരം.

നോട്ടീസ് ലഭിച്ചതിനുശേഷം ഒരു വ്യാപാരി ആത്മഹത്യ ചെയ്തത  പരാതി പൊലീസ് പരിശോധിക്കുന്നുണ്ട്. എന്നാൽ, തന്റെ അന്വേഷണത്തിൽ വൻവിലയിൽ കുരുമുളക് സംഭരിച്ചശേഷം അതിനുണ്ടായ വിലയിടിവാണ് കാരണമെന്നാണ് മനസ്സിലായത്. പൊലീസ് റിപ്പോർട്ട് വന്നശേഷം  മറ്റു കാര്യങ്ങൾ തീരുമാനിക്കാമെന്നും മന്ത്രി പറഞ്ഞു.

Source link

Advertisements

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.