വാര്‍ണറുടേയാണ് മകള്‍, പക്ഷെ ബാറ്റിംഗില്‍ കോഹ്‌ലിയാണെന്ന് സ്വയം പ്രഖ്യാപിച്ചു; വീഡിയോ വൈറലായി


സിഡ്‌നി: ഓസ്‌ട്രേലിയയുടെ ലോകോത്തര ബാറ്റ്‌സ്മാന്‍ ഡേവിഡ് വര്‍ണറുടെ മകള്‍ നയം വ്യക്തമാക്കി. ക്രിക്കറ്റ് ബാറ്റേന്തി കളിക്കുന്ന പുന്നാരമകളുടെ വീഡിയോ ഏതായാലും വൈറലായി. കാരണം മറ്റൊന്നുമല്ല, കക്ഷി ബാറ്റ് വീശിക്കൊണ്ട് പറയുന്നത് താന്‍ സ്വയം വിരാട് കോഹ്‌ലിയാണെന്നാണ്.

ഒരു കാലത്ത് വിരാട് പോലും ആരാധിച്ച ഡേവിഡ് വാര്‍ണറെന്ന വെടിക്കെട്ട് ബാറ്റ്‌സ്മാന്റെ കൊച്ചുമകള്‍ ഐവി മേ, തന്നെപ്പോലെയാകണമെന്ന് പറഞ്ഞത് കോഹ്‌ലിയിലേക്കും എത്തിയെന്നാണറിവ്. ബോളുരയ്ക്കല്‍ വിവാദത്തെ തുടര്‍ന്ന് ഒരു വര്‍ഷം അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് മാറി നില്‍ക്കേണ്ടിവന്ന താരമാണ് വാര്‍ണര്‍. എന്നാല്‍ കഴിഞ്ഞ 50 ഓവര്‍ ലോകകപ്പില്‍ വാര്‍ണറെന്ന പ്രതിഭയുടെ ബാറ്റിംഗ് മികവ് ലോകമറിഞ്ഞു.വാര്‍ണര്‍ക്കൊപ്പം അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിറസാന്നിധ്യമായിക്കഴിഞ്ഞ കോഹ് ലി ബാറ്റിംഗില്‍ സകല റെക്കോഡുകളും സ്വന്തമാക്കി മുന്നേറുകയാണ്. ഏതായാലും ഐവിയുടെ മനസ്സില്ഡ കോഹ് ലിയാണ് താരമെന്ന് അച്ഛന്‍ വാര്‍ണര്‍ സമ്മതിച്ചുതന്നിരിക്കുകയാണ്.

ഇരുവരും സ്വന്തം വീട്ടുമുറ്റത്ത് ക്രിക്കറ്റ് കളിക്കുന്നതിനിടെയാണ് വീഡിയോ പകര്‍ത്തപ്പെട്ടത്. വാര്‍ണറുടെ ഭാര്യ കാന്‍ഡിസാണ് വീഡിയോ ചിത്രീകരിച്ച് സമൂഹ മാധ്യമത്തിലിട്ടത്. വീഡിയോയില്‍ അടിക്കുറിപ്പായി കാന്‍ഡിസെഴുതി ‘ ഈ കുഞ്ഞു പെണ്ണ് ഇന്ത്യയില്‍ കുറച്ചധികം നാളുണ്ടായിരുന്നു. അതിനാല്‍ അവളിപ്പോള്‍ സ്വയം വിരാട് കോഹ്‌ലിയാണ് ‘ .


Credits: JANAM TV



Source link

Advertisements

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.