വാട്‌സ് ആപ്പ് ഗ്രൂപ്പില്‍ മുഖ്യമന്ത്രിയെ വിമര്‍ശിച്ചു; സീരിയല്‍ നടിക്ക് സിപിഎം ഭീഷണി


തിരുവനന്തപുരം: വാട്‌സ് ആപ്പ് ഗ്രൂപ്പില്‍ മുഖ്യമന്ത്രിയെ വിമര്‍ശിച്ചതിന് സീരിയല്‍ നടിക്ക് ഭീഷണി. നടിയും നര്‍ത്തകിയുമായ രാജലക്ഷ്മിക്കെതിരെയാണ് സി.പി.എം സൈബര്‍ ഗുണ്ടകൾ രംഗത്തെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് പോലീസും രാജലക്ഷ്മിയെ അന്വേഷിച്ചെത്തിയിരുന്നു.

രാജലക്ഷ്മിയും സുഹൃത്തുക്കളും സേവന പ്രവര്‍ത്തനങ്ങള്‍ക്കായി രൂപീകരിച്ചതാണ് വാട്‌സ് ആപ്പ് ഗ്രൂപ്പ്. സുഹൃത്തുക്കള്‍ മാത്രം അംഗങ്ങളായ ഗ്രൂപ്പില്‍ രാജലക്ഷ്മി ഒരു ശബ്ദ സന്ദേശം ഇട്ടു. കഴിഞ്ഞ വര്‍ഷം ഉണ്ടായ പ്രളയത്തെ തുടര്‍ന്ന് ദുരിതം അനുഭവിച്ചെവര്‍ക്കെല്ലാം സഹായം സര്‍ക്കാര്‍ എത്തിച്ചോ എന്ന ചോദ്യമായിരുന്നു സന്ദേശത്തിന്റെ ഉള്ളടക്കം.

നിലവില്‍ സി.പി.എമ്മിന്റെ വാട്ട്‌സ്ആപ്പ് ഗ്രൂപ്പുകളിലെല്ലാം രാജലക്ഷ്മിയുടെ ശബ്ദ സന്ദേശങ്ങള്‍ പ്രചരിച്ചു വരികയാണ്. മുഖ്യമന്ത്രിയെയും സര്‍ക്കാരിനെയും വിമര്‍ശിച്ചെന്ന കാരണത്താല്‍ നടിക്കു നേരെ സൈബര്‍ സഖാക്കളുടെ ഭീഷണി തുടരുകയാണ്. മാത്രമല്ല രാജലക്ഷ്മിയെ അന്വേഷിച്ച് പോലീസും വീട്ടിലെത്തിയിരുന്നു.

ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളെ തടസ്സപ്പെടുത്തുന്ന രീതിയില്‍ തെറ്റായ സന്ദേശം പ്രചരിപ്പിക്കുന്നു എന്ന് ആരോപിച്ച് നിലവില്‍ മുപ്പതോളം പേര്‍ക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. ഇതിനുപുറമേ മുഖ്യമന്ത്രിയെ വിമര്‍ശിച്ച സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ കസേരകള്‍ തെറുപ്പിച്ചതും ഇതേ സര്‍ക്കാര്‍ തന്നെയാണ്. മാത്രല്ല സമൂഹ മാദ്ധ്യമങ്ങള്‍ വഴി മുഖ്യമന്ത്രിക്കെതിരെ സംസാരിച്ച 119 പേര്‍ക്കെതിരെയാണ് കേസെടുത്തത്. സര്‍ക്കാരിന്റെ ഈ സമീപനത്തിനെതിരെ ഹൈക്കോടതിയും രംഗത്തു വന്നിരുന്നു.

Credits: JANAM TVSource link

Advertisements

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.