വരുമാനത്തിന്റെ 83 ശതമാനവും പുട്ടടിക്കുന്നത് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍; പിണറായി സര്‍ക്കാരിന്റെ ശമ്പള പരിഷ്‌ക്കരണ നീക്കത്തിനെതിരെ വിമര്‍ശനവുമായി പി സി ജോര്‍ജ്


തിരുവനന്തപുരം: പിണറായി സര്‍ക്കാരിന്റെ ശമ്പള പരിഷ്‌ക്കരണ നീക്കത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി പി സി ജോര്‍ജ്. സംസ്ഥാന വരുമാനത്തിന്റെ 83 ശതമാനവും പുട്ടടിക്കുന്നത് സര്‍ക്കാര്‍ ജീവനക്കാരണെന്ന് അദ്ദേഹം ആരോപിച്ചു. സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ വേദിയിലിരുത്തിയായിരുന്നു പി സി ജോര്‍ജിന്റെ വിമര്‍ശനം.

സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഒറ്റപൈസ കൂട്ടാന്‍ അനുവദിക്കരുതെന്ന് പി സി ജോര്‍ജ് പറഞ്ഞു. വലിയ പ്രതിഷേധം ഇതിനെതിരെ ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്തിനാണ് ഇങ്ങനെ ശമ്പളം വാങ്ങികൂട്ടുന്നതെന്നും വേദിയിലിരുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥരോട് അദ്ദേഹം ചോദിച്ചു.

പത്തേക്കറുള്ള കര്‍ഷകന് ഇവിടെ കഞ്ഞി കുടിക്കാന്‍ വകയില്ല. എന്നാല്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് നല്‍കുന്നത് ഒടുക്കത്തെ പെന്‍ഷനാണെന്നും അദ്ദേഹം ആരോപിച്ചു. 25,000 രൂപയില്‍ കൂടുതല്‍ ഇവര്‍ക്ക് പെന്‍ഷന്‍ നല്‍കേണ്ട ആവശ്യമെന്താണെന്നും അദ്ദേഹം ചോദിച്ചു. ഏത് ഉദ്യോഗസ്ഥനാണെങ്കിലും ഒരു മാസം 25,000 രൂപയില്‍ കൂടുതല്‍ പെന്‍ഷന്‍ നല്‍കരുത്. ബാക്കി തുക വെട്ടിക്കുറയ്ക്കണം. ഇതിനായി വലിയ പ്രതിഷേധത്തിന് താന്‍ തുടക്കം കുറിക്കാന്‍ പോകുകയാണെന്നും അദ്ദേഹം പറഞ്ഞു.

 

Credits: JANAM TV



Source link

Advertisements

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.