ലണ്ടനില്‍ കേരള ഫെസ്റിവല്‍ | 10 eminent persons to be honoured at Kerala fete

Abroad

-Staff

  • By Staff

തിരുവനന്തപുരം: ലണ്ടനില്‍ നവമ്പര്‍ ഏഴ് മുതല്‍ പത്ത് വരെ ആഗോള കേരള ഫെസ്റിവല്‍ നടക്കും. ഈ ഫെസ്റിവലില്‍ വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ച 10 പേരെ ആദരിയ്ക്കും.

എം.ടി. വാസുദേവന്‍നായര്‍(സാഹിത്യം), ടി.പി.ജി. നമ്പ്യാര്‍(ഇലക്ടോണിക്സ് ആന്റ് കമ്മ്യൂണിക്കേഷന്‍സ്), ജാവേദ് ഹാസന്‍(വിവര സാങ്കേതികവിദ്യ), ഡോ. പി.കെ. വാര്യര്‍(ആയുര്‍വേദം), അടൂര്‍ ഗോപാലകൃഷ്ണന്‍ (സിനിമ), റോയ് പോള്‍ (ഉദ്യോഗസ്ഥന്‍), ആര്‍.കെ. കൃഷ്ണകുമാര്‍ (വ്യവസായം, ടൂറിസം), അഞ്ജുബോബി ജോര്‍ജ്ജ് (കായികം), ജി. രാജ്മോഹന്‍(പൊതുമേഖല), എം.എ. യൂസഫലി(വ്യവസായി, മറുനാടന്‍ മലയാളി) എന്നിവരെയാണ് ആദരിയ്ക്കുക.

ഉപലോകായുക്ത് ജസ്റിസ് വി. ഭാസ്കരന്‍ നമ്പ്യാര്‍, സാംസ്കാരിക സെക്രട്ടറി ഇ.കെ. ഭരത് ഭൂഷണ്‍, സൗത്ത് ഇന്ത്യന്‍ ബാങ്ക് ചെയര്‍മാന്‍ സേതു എന്നിവര്‍ ചേര്‍ന്നാണ് ആദരിയ്ക്കാനുള്ള 15 പേരെ തിരഞ്ഞെടുത്തത്.

മമ്മൂട്ടി, മോഹന്‍ലാല്‍(മലയാളസിനിമ), കെ.എസ്. ചിത്ര (പിന്നണി ഗായിക), എം.എ. മുഹമ്മദാലി( വ്യവസായം, ടൂറിസം- മറുനാടന്‍ മലയാളി), പി.വി. അബ്ദുള്‍ വഹാബ്( വിദ്യാഭ്യാസം- മറുനാടന്‍ മലയാളി) എന്നിവരുടെ പേരുകള്‍ സമിതി പ്രത്യേകം പരാമര്‍ശിച്ചു. പത്തിന് ബ്രിട്ടീഷ് പാര്‍ലമെന്റില്‍ നടക്കുന്ന ചടങ്ങില്‍ മേയര്‍ അവാര്‍ഡ് ജേതാക്കളെ ആദരിയ്ക്കും.


Advertisements

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.