റോഡുകളുടെ തകര്‍ച്ച; ഉത്തരവാദി സര്‍ക്കാരാണെന്ന് യുഡിഎഫ്


കൊച്ചി; കൊച്ചി നഗരത്തിലെ റോഡുകള്‍ തകരുന്നതിന് നഗരസഭയല്ല സര്‍ക്കാരാണ് ഉത്തരവാദിയെന്ന് യുഡിഎഫ്. സര്‍ക്കാരിന്റെ വികസന വിരുദ്ധ സമീപനവും കെടുകാര്യസ്ഥതയും മൂടി വെയ്ക്കാന്‍ മന്ത്രിമാരും എല്‍ഡിഎഫ്
നേതാക്കളും നഗരസഭയ്‌ക്കെതിരെ വ്യാജ പ്രചാരണം നടത്തുകയാണെന്നും വി.ഡി സതീശന്‍, ഹൈബി ഈഡന്‍ എംപി മുന്‍ മേയര്‍ ടോണി ചമ്മണി എന്നിവര്‍ ആരോപിച്ചു.

കഴിഞ്ഞ മൂന്നര വര്‍ഷത്തിനിടയില്‍ റോഡു നന്നാക്കാന്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ ഒരു രൂപ പോലും ചിലവഴിച്ചില്ലെന്ന് യുഡിഎഫ് നേതാക്കള്‍ ആരോപിക്കുന്നു. പ്രളയത്തില്‍ തകര്‍ന്ന റോഡുകള്‍ നന്നാക്കാന്‍ പ്രാദേശിക സര്‍ക്കാരുകള്‍ക്ക് 2000 കോടി രൂപ നല്‍കുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചു എന്നാല്‍ ഇതുവരെ ഒരു രൂപവപോലും നല്‍കിയില്ല.

അമൃത് പദ്ധതിയില്‍ കുടി വെള്ള കണക്ഷനുകള്‍ നല്‍കാന്‍ വേണ്ടി കുഴിച്ചത് മൂലമാണ് നഗരത്തിലെ 80 ശതമാനം റോഡും തകര്‍ന്നു കിടക്കുന്നത്. പദ്ധതിയുടെ കാലാവധി കഴിഞ്ഞിട്ടും പണി പൂര്‍ത്തിയാക്കി വാട്ടര്‍ അതോറിറ്റി റോഡ് കൈമാറിയിട്ടില്ല.

Credits: JANAM TV



Source link

Advertisements

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.