റൊണാൾഡോ 699; എഴുന്നൂറാം ഗോളിനരികെ സിആർ 7 | Sports | Deshabhimani




ലിസ്‌ബൺ > കളിജീവിതത്തിലെ എഴുന്നൂറാം ഗോളിനരികെ ക്രിസ്റ്റ്യാനോ റൊണാൾഡോ. യൂറോ കപ്പ്‌ ഫുട്‌ബോൾ യോഗ്യതാ മത്സരത്തിൽ ലക്‌സംബുർഗിനെതിരെ ഗോൾ നേടിയതോടെ രാജ്യത്തിനായും ക്ലബ്ബിനായും റോണോ നേടിയ ആകെ ഗോളുകളുടെ എണ്ണം 699 ആയി. അഞ്ച്‌ താരങ്ങൾ മാത്രമാണ്‌ ഇതേവരേ 700 ഗോളുകൾ നേടിയിട്ടുള്ളു. ലയണൽ മെസിക്ക്‌ 672 ഗോളുകളുണ്ട്‌. നാളെ ഉക്രയ്‌നെതിരായ മത്സരത്തിൽ ലക്ഷ്യം കണ്ടാൽ റൊണാൾഡോയ്‌ക്ക്‌ എഴുന്നൂറിലെത്താം.

ലക്‌സംബുർഗിനെതിരെ പോർച്ചുഗൽ മൂന്ന്‌ ഗോളിന്‌ ജയിച്ചു. ചെക്ക്‌ റിപ്പബ്ലിക് ഇംഗ്ലണ്ടിനെ കീഴടക്കി (2–-1).  ലോക ചാമ്പ്യൻമാരായ ഫ്രാൻസ്‌ ഐസ്‌ലൻഡിനെ ഒരു ഗോളിന്‌ മറികടന്നു.

മറ്റു വാർത്തകൾ




Credits : Deshabhimani

Source link

Advertisements

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.