റെഡ് അലര്‍ട്ട് ; ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം


മലപ്പുറം : ജില്ലയില്‍ നാളെ കനത്ത മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം. ജില്ലയില്‍ നാളെ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കഴിഞ്ഞ രണ്ട് ദിവസമായി മഴയ്ക്ക് നേരിയ ശമനം ഉണ്ടായിരുന്നെങ്കിലും ഇന്ന് ഉച്ച മുതല്‍ മഴ പെയ്തത് ജനങ്ങളെ വീണ്ടും ആശങ്കയിലാക്കി.

രണ്ടു ദിവസം മഴ മാറി നിന്നതിനാല്‍ വീടുകളില്‍ നിന്നും വെള്ളം ഇറങ്ങിത്തുടങ്ങിയിരുന്നു. വീടുകള്‍ വൃത്തിയാക്കി തിരികെ പോകാനുള്ള ഒരുക്കത്തിലായിരുന്നു ദുരിതാശ്വാസ ക്യാമ്പിലെ അംഗങ്ങള്‍. ജില്ല സാധാരണ അവസ്ഥയിലേക്ക് വരുന്നതിനിടയിലായിരുന്നു ജനങ്ങളെ ആശങ്കയിലാഴ്ത്തി ഇന്ന് വീണ്ടും മഴ പെയ്തത്.

അതേ സമയം മുഖ്യമന്ത്രി കാലവര്‍ഷം കനത്ത നാശം വിതച്ച കവളപ്പാറ സന്ദര്‍ശിക്കാതിരുന്നത് വിമര്‍ശനത്തിനിടയാക്കി . കവളപ്പാറയില്‍ അപകടത്തില്‍പ്പെട്ടെന്നു കരുതിയ നാലു പേരെ സുരക്ഷിതരായി കണ്ടെത്തിയിട്ടുണ്ട്. പ്രദേശത്ത് തിരച്ചില്‍ തുടരുകയാണ്‌

Credits: JANAM TV



Source link

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.