
മുംബൈ: ഇന്ത്യന്‍ ഓഹരി വിപണിയില്‍ വന്‍ ഇടിവ്. മുംബൈ ഓഹരി സൂചിക വ്യാപാരം അവസാനിച്ചപ്പോള്‍ 623.75 പോയിന്റ് ഇടിഞ്ഞ് (1.66 ശതമാനം) 36,958.16 ല്‍ എത്തി. ദേശീയ ഓഹരി സൂചികയായ നിഫ്റ്റി 183.80 പോയിന്റ് താഴ്ന്ന് 10,925.85 ല്‍ വ്യാപാരം അവസാനിച്ചു.
വിനിമയ വിപണിയില്‍ ഇന്ത്യന്‍ രൂപയുടെ മൂല്യം 0.4 ശതമാനത്തിന്റെ ഇടിവ് നേരിട്ട് വ്യാപാരം അവസാനിച്ചപ്പോള്‍ 71.35 എന്ന താഴ്ന്ന നിരക്കിലാണ്. കഴിഞ്ഞ് ആറ് മാസത്തിനിടയില്‍ ഡോളറിനെതിരെ രൂപയുടെ ഏറ്റവും താഴ്ന്ന മൂല്യമാണിത്. യുഎസ്- ചൈന വ്യാപാര യുദ്ധവും രൂപയുടെ മൂല്യത്തകര്‍ച്ചയും ഹോങ്കോങില്‍ നടക്കുന്ന പ്രക്ഷോഭങ്ങളും അര്‍ജന്റീനയിലെ തെരഞ്ഞെടുപ്പ് ഫലവുമാണ് പ്രധാനമായും ഇന്ത്യന്‍ ഓഹരി വിപണിയെ വന്‍ ഇടിവിലേക്ക് നയിച്ചത്.
വിദേശ പോര്‍ട്ട്ഫോളിയോ നിക്ഷേപങ്ങള്‍ക്ക് ബജറ്റില്‍ ഏര്‍പ്പെടുത്തിയ നികുതി പിന്‍വലിക്കുമെന്ന പ്രഖ്യാപനം നീളുന്നതും പ്രതിസന്ധിക്ക് കാരണമായതായി വിപണി നിരീക്ഷകര്‍ അഭിപ്രായപ്പെടുന്നു.
Credits : Asianet News
Source link