രാഷ്ട്രപിതാവിനെയും ശബരിമലയെയും അവഹേളിച്ച് കോളേജ് മാഗസിൻ; എസ്എഫ്ഐക്കെതിരെ പ്രതിഷേധം
മലപ്പുറം: രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയേയും ശബരിമലയെയും പ്രധാനമന്ത്രി നരേന്ദ്രമോദിയെയും അവഹേളിച്ച് കാലിക്കറ്റ് സർവകലാശാലയിലെ എസ്എഫ്ഐ വിദ്യാർത്ഥി യൂണിയൻ. യൂണിയന്റെ നേതൃത്വത്തിൽ പുറത്തിറക്കിയ മാഗസിനിൽ നിറയെ രാഷ്ട്ര വിരുദ്ധ പരാമർശങ്ങളാണുള്ളത്. മാഗസിനെതിരെ പ്രതിഷേധം ശക്തമാവുകയാണ്.

കാലിക്കട്ട് യൂണിവേഴ്സിറ്റിയിലെ എസ്എഫ്ഐയുടെ നേതൃത്വത്തിൽ ഉള്ള വിദ്യാർത്ഥി യൂണിയനാണ് ശബരിമലയെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ആക്ഷേപിക്കുന്ന മാഗസിൻ പുറത്തിറക്കിയത്. പോസ്റ്റ് ട്രൂത്ത് എന്ന പേരിൽ ഇറക്കിയ മാഗസിനിൽ നിറഞ്ഞു നിൽക്കുന്നത് മുഴുവൻ രാജ്യ വിരുദ്ധ കവിതകളും കഥകളുമാണ്. ഭാരത് മാതാ കി എന്ന കവിതയിൽ രാജ്യം അപകടത്തിലാണെന്നാണ് പറയുന്നത്. ചാണകം മെഴുകിയ താമര മെത്തയിൽ കാവി പുതച്ച് ആണ് രാജ്യം കിടക്കുന്നതെന്നും രാജ്യത്ത് ജനാധിപത്യം അവസാനിക്കുകയാണെന്നും കവിതയിൽ പറയുന്നു.

വളരെ മോശമായ രീതിയിലാണ് മാഗസിനിൽ ശബരിമല അയ്യപ്പനെ അവഹേളിക്കുന്നത്. പെണ്ണിന്റെ ചൂട് അറിയാൻ മാനം നോക്കി നിൽക്കുന്ന ബോയ്സ് സ്കൂളിലെ പയ്യൻമാരുടെ അവസ്ഥയാണ് അയ്യപ്പനെന്ന തരത്തിലാണ് മറ്റൊരു കവിത. മാത്രമല്ല ഭക്തർ വളരെ പവിത്രമായി കാണുന്ന മകരജ്യോതിയെ പോലും വെറുതെ വിടുന്നില്ല ഈ മാഗസിൻ. ഭക്തരുടെ മനസ്സിനെ മുറിവേൽപ്പിക്കുന്ന തരത്തിലുള്ള അയ്യപ്പന്റെ ഒരു ചിത്രവും ഇതിനോടൊപ്പം പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ജയ് ശ്രീറാം വിളിക്കാത്തത് കൊണ്ടാണ് രാഷ്ട്ര പിതാവിനെ വധിച്ചത് എന്ന തരത്തിലുള്ള കവിതയും മാഗസിൻ ഉണ്ട്. ഇത്തരത്തിൽ രാഷ്ട്രവിരുദ്ധമായ മാഗസിനെതിരെ പ്രതിഷേധം ശക്തമാവുകയാണ്. യൂണിവേഴ്സിറ്റി വൈസ് ചാൻസിലർക്ക് പരാതി നൽകുമെന്ന് എബിവിപി പറഞ്ഞു.

Credits: JANAM TVSource link

Advertisements

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.