രാമായണ മാസാചരണം ഭക്തി സാന്ദ്രമാക്കി ഒമാനിലെ സൊഹാർ മാതൃസമിതി.


സൊഹാറിലേ അമ്മമാരുടെ കൂട്ടായ്മയായ  മാതൃസമിതിയുടെ ആഭിമുഖ്യത്തിൽ  രാമായണ മാസാചരണം ഭക്തി നിർഭരമായ ചടങ്ങുകളോടെ  നടത്തപ്പെട്ടു. ഗണപതി ഹോമത്തോടെയാണ് ചടങ്ങുകൾക്ക് തുടക്കമായത്.തുടർന്ന് രാമായണം പ്രശ്നോത്തരി, ഭജൻസ്, ദീപക്കാഴ്ച, ദീപാരാധന, ഭഗവതി സേവ തുടങ്ങിയവ നടന്നു. രാമായണത്തിന്റെ മഹത്വം ഇന്നത്തെ ജീവിതത്തിൽ എന്ന വിഷയത്തിൽ ശ്രേഷ്ഠഭാരതം വിജയി  രാഹുൽ കൂടാളി പ്രഭാഷണം നടത്തി.കേരളീയ ക്ഷേത മാതൃകയിലുള്ള ചുറ്റുവിളക്കും, രാമായണവുമായി ബന്ധപ്പെട്ട സ്റ്റേജും ചടങ്ങുകളുടെ  പ്രധാന ആകർഷണമായി.  സാമൂഹ്യ സാംസ്‌കാരിക രംഗത്തെ പ്രമുഖരടക്കം  ആയിരത്തിലധികം വിശ്വാസികൾ പരിപാടിയിൽ പങ്കെടുത്തു.

 

Credits: JANAM TVSource link

Advertisements

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.