രാജ്യത്ത്‌ സാമ്പത്തിക മാന്ദ്യമില്ലെന്ന്‌ കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദ്‌; വാദം ‍‍3 സിനിമകളുടെ വരുമാനം ഉയര്‍ത്തിക്കാട്ടി l KAIRALINEWSONLINE.COM |


രാജ്യത്ത്‌ സാമ്പത്തിക മാന്ദ്യമില്ലെന്ന്‌ വാദിക്കാൻ മൂന്ന്‌ സിനിമകളുടെ വരുമാനമുയർത്തിക്കാട്ടി കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദ്‌. വാർത്താസമ്മേളനത്തിനിടെ സാമ്പത്തിക മാന്ദ്യത്തെക്കുറിച്ച്‌ പ്രതികരണമാരാഞ്ഞ മാധ്യമപ്രവർത്തകരോട്‌ സാമ്പത്തിക മാന്ദ്യമില്ലെന്നും ഒക്‌ടോബർ രണ്ടിന്‌ മൂന്നുസിനിമകൾ 120കോടി രൂപ നേടിയത്‌ ഇതിന്റെ തെളിവാണെന്നുമായിരുന്നു മന്ത്രിയുടെ പ്രതികരണം.

“സിനിമ രാജ്യത്തെ വലിയ വ്യവസായമാണ്‌. ഒക്‌ടോബർ രണ്ടിന്‌ മൂന്നുസിനിമകൾ 120 കോടി കളക്ഷൻ നേടിയെന്ന്‌ ചലച്ചിത്ര നിരൂപകൻ കോമൾ നേഹ്‌ത പറഞ്ഞിരുന്നു. ഇത്‌ രാജ്യത്തിന്റെ ശക്തമായ സാമ്പത്തിക നിലയുടെ തെളിവാണ്‌’‐ രവിശങ്കർ പ്രസാദ്‌ പറഞ്ഞു. എല്ലാവര്‍ക്കും സര്‍ക്കാര്‍ ജോലി നല്‍കുമെന്ന് ഞങ്ങള്‍ ഒരിക്കലും പറഞ്ഞിട്ടില്ലെന്നും മന്ത്രി പറഞ്ഞു.

നേരത്തെ, ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ചെറുപ്പക്കാർ യാത്രകൾക്ക്‌ ഊബറും ഓലയും തെരഞ്ഞെടുക്കുന്നതാണ്‌ വാഹന വിപണി മേഖലയിലെ പ്രതിസന്ധിക്ക്‌ കാരണമെന്ന ധനകാര്യമന്ത്രി നിർമല സീതാരാമന്റെ പ്രസ്താവന വൻ പ്രതിഷേധത്തിനിടയാക്കിയിരുന്നു.

Credits : Kairali NewsSource link

Advertisements

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.