രാം നാഥ് കോവിന്ദിന്‍റെ വിദേശയാത്രയ്ക്ക് വ്യോമപാത നിഷേധിച്ച പാക് നിലപാട് അർത്ഥ ശൂന്യം ; ഇന്ത്യ


ന്യൂഡൽഹി ; രാഷ്ട്രപതി രാം നാഥ് കോവിന്ദിന്‍റെ വിദേശയാത്രയ്ക്ക് വ്യോമപാത നിഷേധിച്ച പാക് നിലപാടിനെ അപലപിച്ച് ഇന്ത്യ. ഏകപക്ഷീയമായ തീരുമാനങ്ങള്‍ വ്യര്‍ഥമാണെന്ന് പാകിസ്ഥാൻ മനസ്സിലാക്കണം . ഇത് അർത്ഥ ശൂന്യമായ തീരുമാനമാണ് – ഇന്ത്യയുടെ വിദേശകാര്യ വക്താവ് രവീഷ് കുമാർ പറഞ്ഞു.

രാഷ്ട്രനേതാക്കളുടെ വിമാനങ്ങള്‍ക്ക് അനുമതി നല്‍കുന്നതാണ് പതിവെന്നും രവീഷ് കുമാർ വ്യക്തമാക്കി.രാഷ്ട്രപതിയുടെ ഐസ്‌ലൻഡ് യാത്രയ്ക്കാണ് പാകിസ്ഥാന്റെ വ്യോമപാത ഉപയോഗിക്കാൻ അനുമതി നിഷേധിച്ചത്.

കശ്മീരിന്റെ പ്രത്യേക പദവി എടുത്ത് കളഞ്ഞതാണ് ഈ നീക്കത്തിനു കാരണമെന്ന് പാക് വിദേശകാര്യ മന്ത്രി ഷാ മെഹ്മൂദ് ഖുറേഷി പറഞ്ഞു .

Credits: JANAM TVSource link

Advertisements

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.