രണ്ടാമത് പദ്‌മരാജൻ പുരസ്‌കാരം സിനിമ താരം സുരഭി ലക്ഷ്മിക്ക്


സംവിധായകൻ പദ്‌മരാജന്റെ പേരിൽ അബുദാബി സാംസ്‌കാരിക വേദി ഏർപ്പെടുത്തിയ രണ്ടാമത് പദ്‌മരാജൻ പുരസ്‌കാരത്തിന് സിനിമ താരവും ദേശീയ പുരസ്‌കാര ജേതാവുമായ സുരഭി ലക്ഷ്മിയെ തിരഞ്ഞെടുത്തു. സാംസ്‌കാരിക വേദി ഭാരവാഹികൾ അബുദാബിയിൽ നടത്തിയ വാർത്തസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. ഒക്ടോബർ പതിനെട്ടിന് വൈകിട്ട് ഏഴരക്ക് അബുദാബി മലയാളി സമാജത്തിൽ നടക്കുന്ന ഓണം ഈദ് ആഘോഷമായ ദൃശ്യം 2019ന്റെ വേദിയിൽ പുരസ്കാരം സമ്മാനിക്കും.

സിനിമാ സീരിയൽ നാടക രംഗങ്ങളിൽ നൽകിയ സംഭാവനകൾ പരിഗണിച്ചാണ് പുരസ്കാരം. ചടങ്ങിൽ യു.എ.ഇയിലെ ബിസിനസ് രംഗങ്ങളിൽ വ്യക്തിമുദ്ര പതിപ്പിച്ച രണ്ട് വനിതകളെയും കലാരംഗങ്ങളിൽ മികവ് തെളിയിച്ച ഒൻപത് പ്രതിഭകളെയും ആദരിക്കും. അഹല്യ കമ്യൂണിറ്റി ക്ലിനിക് ഡയറക്ടർ ശ്രേയ ഗോപാൽ, ബിൻ മൂസ ട്രാവൽസ് എം.ഡി മേരി തോമസ് എന്നിവരാണ് ബിസിനസ് രംഗങ്ങളിൽ നിന്നുള്ളവർ. സാംസ്കാരിക വേദി പ്രസിഡന്റ് അനൂപ് നമ്പ്യാർ, വർക്കിംഗ് പ്രസിഡന്റ് മൊയ്തീൻ അബ്ദുൽ അസീസ്, ജനറൽ സെക്രട്ടറി ടി.വി.സുരേഷ് കുമാർ, ട്രഷറർ സാബു അഗസ്റ്റിൻ, കലാവിഭാഗം കൺവീനർ സലിം നൗഷാദ്, ജോയിന്റ് സെക്രട്ടറി എം.രാജേഷ് കുമാർ, അഹല്യ ഹോസ്പിറ്റൽ അഡ്മിനിസ്ട്രേഷൻ മാനേജർ സൂരജ് പ്രഭാകരൻ എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.

Credits: JANAM TVSource link

Advertisements

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.