യുവജനങ്ങളില്‍ ശരിയായ കാഴ്ച്ചപ്പാട് സൃഷ്ടിക്കുന്നതില്‍ വിദ്യാഭ്യാസത്തിന്റെ പങ്ക് നിര്‍ണായകമാണ്; രാം നാഥ് കോവിന്ദ്


ന്യൂഡല്‍ഹി: യുവജനങ്ങളില്‍ ശരിയായ കാഴ്ച്ചപ്പാട് സൃഷ്ടിക്കുന്നതില്‍ വിദ്യാഭ്യാസത്തിന്റെ പ്രധാന്യം വളരെ വലുതാണെന്നാണ് രാഷ്ട്രപതി രാം നാഥ് കോവിന്ദ്. നാഷണല്‍ യൂത്ത് സമ്മിറ്റ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇന്ത്യയിലെ യുവ തലമുറയ്ക്ക് ഒരുപാട് കഴിവുണ്ടെന്നും ഈ കഴുവുകളെല്ലാം ശരിയായ രീതിയില്‍ വികസിപ്പിക്കുകയും ഉപയോഗിക്കുകയും ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തെ 800 ദശലക്ഷം യുവാക്കള്‍ക്കും അവരുടെ കഴിവുകള്‍ക്കനുസരിച്ച് പുതിയ ഉയരങ്ങളിലേക്കെത്താന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.

നമ്മുടെ സമൂഹത്തിന്റേയും രാഷ്ട്രത്തിന്റേയും നന്മയ്ക്കും ക്ഷേമത്തിനും വേണ്ടി പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ശരിയായ കാഴ്ച്ചപ്പാടിലേക്ക് നയിക്കുന്നതില്‍ വിദ്യാഭ്യാസത്തിന്റെ പങ്ക് വളരെ നിര്‍ണായകമാണെന്നും അദ്ദേഹം പറഞ്ഞു. ഒരു വ്യക്തിയ്ക്ക് രാജ്യത്തെ ഏത് മേഖലയില്‍ പ്രവര്‍ത്തിച്ച് കൊണ്ടും രാഷ്ട്ര നിര്‍മ്മാണത്തിന് സംഭാവന നല്‍കാമെന്നും അദ്ദേഹം വ്യക്തമാക്കി.

 

Credits: JANAM TVSource link

Advertisements

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.