യുഎപിഎ ദുരുപയോഗത്തോട്‌ യോജിപ്പില്ല: പ്രകാശ്‌ കാരാട്ട്‌ | Kerala | Deshabhimani




കൊച്ചി > മാവോയിസ്‌റ്റ്‌ ബന്ധം ആരോപിച്ച് രണ്ട്‌ വിദ്യാർഥികൾക്കെതിരെ യുഎപിഎ ചുമത്തി അറസ്‌റ്റ്‌ ചെയ്‌ത പൊലീസ്‌ നടപടിയോട്‌ യോജിക്കാനാകില്ലെന്ന്‌ സിപിഐ എം പൊളിറ്റ്‌ ബ്യൂറോ അംഗം പ്രകാശ്‌കാരാട്ട്‌ പറഞ്ഞു. യുഎപിഎ നിയമം ദുരുപയോഗിക്കുന്നതിനോട്‌ സിപിഐ എം യോജിക്കുന്നില്ലെന്നും കൊച്ചിയിൽ മാധ്യമപ്രവർത്തകാേട്‌ സംസാരിക്കവെ അദ്ദേഹം പറഞ്ഞു.

ഇക്കാര്യത്തിൽ പൊലീസിന്‌ തെറ്റുപറ്റിയിട്ടുണ്ട്‌. അതുതിരുത്താൻ സർക്കാർ ഇടപെടുമെന്നു തന്നെയാണ്‌ കരുതുന്നത്‌. മാവോയിസ്‌റ്റ്‌ പ്രവർത്തകർ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട സംഭവത്തിൽ മജിസ്‌റ്റീരിയൽ അന്വേഷണം നടക്കുന്നുണ്ട്‌. അതിനു ശേഷം പ്രതികരിക്കാമെന്നും പ്രകാശ്‌ കാരാട്ട്‌ പറഞ്ഞു.

മറ്റു വാർത്തകൾ




Credits : Deshabhimani

Source link

Advertisements

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.