മെഡിക്കൽ കോളേജ്‌ ആശുപത്രി കെട്ടിടത്തിൽനിന്ന്‌ ചാടി രോഗി മരിച്ചു | Kerala | Deshabhimani


ഫറോക്ക് > കോഴിക്കോട് മെഡിക്കൽ കോളേജ്‌ ആശുപത്രി കെട്ടിടത്തിൽനിന്ന്‌ ചാടി രോഗി മരിച്ചു. ആശുപത്രിയിൽ ചികിൽസയിലായിരുന്ന ഫാറൂഖ് കോളേജ് കൊറ്റമംഗലം പറമ്പത്ത് കാവിൽ പ്രഭാകര (56)നാണ് മരിച്ചത്.വെള്ളിയാഴ്ച പുലർച്ചെ ഒന്നിനാണ് സംഭവം.

ഹൃദയശസ്ത്രക്രിയ കഴിഞ്ഞ് ചികിത്സയിലായിരുന്നു പ്രഭാകരൻ. ഇക്കഴിഞ്ഞ രണ്ടിനാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ച പ്രഭാകരന് അഞ്ചിനായിരുന്നു ബൈപാസ് ശസ്ത്രക്രിയ .ഇതിന് ശേഷം അമിത വേദന കാരണം മാനസികമായി ഏറെ വിഷമത്തിലായിരുന്നുവെന്ന്‌ ബന്ധുക്കൾ പറഞ്ഞു.

ഭാര്യ: ശ്രീജ. മക്കൾ : ഡി വൈ എഫ് ഐ ഫാറൂഖ് കോളേജ് മേഖല സെക്രട്ടറിയും സി പി ഐ – എം പാലക്കാപുരി ബ്രാഞ്ച് സെക്രട്ടറിയുമായ വൈശാഖ് പറമ്പത്ത് കാവിൽ, വൈഷ്ണവ് ( വിദ്യാർത്ഥി ).മരുമകൾ : സൽമ.

മറ്റു വാർത്തകൾSource link

Advertisements

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.