മൂന്നേകാൽ വർഷംകൊണ്ട‌് കേരളത്തിലെ മാറ്റം ശ്രദ്ധാർഹം: കോടിയേരി | Kerala | Deshabhimani


തിരുവനന്തപുരം > മൂന്നേകാൽ വർഷംകൊണ്ട‌് വികസനരംഗത്ത‌് കേരളത്തിലുണ്ടായ മാറ്റം ശ്രദ്ധാർഹമാണെന്ന‌് സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ‌്ണൻ പറഞ്ഞു. അടിസ്ഥാന മേഖലയിലടക്കം വലിയതോതിലുള്ള വികസനം നടപ്പാക്കാനാണ‌് എൽഡിഎഫ‌് ശ്രമിക്കുന്നത‌്. കോന്നിയിലെ വിവിധ പൊതുയോഗങ്ങളിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ദേശീയപാതയുടെ വികസനത്തിന‌് ഭൂമി ഏറ്റെടുക്കാൻ കേന്ദ്രമാണ‌് പണം നൽകേണ്ടത‌്. എന്നാൽ, പകുതി പണം സംസ്ഥാനം വഹിക്കണമെന്നാണ‌് കേന്ദ്രം ആവശ്യപ്പെട്ടത‌്. മറ്റൊരു സംസ്ഥാനത്തോടും ആവശ്യപ്പെടാത്ത നിർദേശമാണ‌് കേന്ദ്രം കേരളത്തിന‌് മുന്നിൽ വച്ചത‌്. 25 ശതമാനം പണം നൽകാമെന്ന‌് കേരളം അറിയിച്ചത‌് കേന്ദ്രം അംഗീകരിച്ചു. ഇച്ഛാശക്തിയുള്ള ഒരു സർക്കാരിന‌് മാത്രമേ ഇത്തരം ഇടപെടൽ നടത്താൻ കഴിയൂ. മലയോര പാതയുടെ വികസനത്തിന‌് കിഫ‌്ബി വഴി 10000 കോടി രൂപയാണ‌് സംസ്ഥാന സർക്കാർ അനുവദിച്ചത‌്.  ഗെയിൽ പദ്ധതിക്ക‌് കൊച്ചിയിൽനിന്ന‌് മംഗലാപുരത്തിനും തിരുവനന്തപുരത്തിനും  പൈപ്പ‌്‌ലൈൻ സ്ഥാപിക്കാൻ ഭൂമി ഏറ്റെടുക്കാൻ  യുഡിഎഫിന‌് കഴിഞ്ഞില്ല. എൽഡിഎഫ‌് സർക്കാർ സ്ഥലം ഏറ്റെടുത്ത‌് പദ്ധതി നടപ്പാക്കികൊണ്ടിരിക്കുന്നു. കൂടംകുളം നിലയത്തിനിന്ന‌് നമുക്ക‌് ലഭിച്ച 210 മെഗാവാട്ട‌് വൈദ്യുതി ഇവിടേക്ക‌് എത്തിക്കാൻ കൊച്ചി ഇടമൺ  പ്രസരണശൃംഖല നിർമിച്ച‌് കമീഷൻ ചെയ‌്തു.  യുഡിഎഫ‌് സർക്കാരിന്റെ കാലത്ത‌് കോട്ടയം ജില്ലയിൽ ലൈൻ വലിക്കുന്നതിന‌് തടസ്സമുണ്ടായത‌് എൽഡിഎഫ‌് സർക്കാരിന്റെ ഇടപെടൽ കാരണമാണ‌് പരിഹരിക്കാനായത‌്. 53 ലക്ഷം പേരാണ‌് പ്രതിമാസം 1200 രൂപ വീതം പെൻഷൻ വാങ്ങുന്നത‌്. യുഡിഎഫ‌് കാലത്ത‌് 600 രൂപ മാത്രമായിരുന്നു ഇവർക്ക‌് ലഭിച്ചത‌്.

വിശ്വാസികളിൽനിന്ന്‌ ഇടതുപക്ഷത്തെ ഒറ്റപ്പെടുത്താൻ ശ്രമിച്ചാൽ തൽക്കാലത്തേക്ക്‌ നടന്നേക്കാം. വിശ്വാസികളെല്ലാം ഇടതുപക്ഷത്തിന്‌ എതിരായിരുന്നെങ്കിൽ വിവിധ വിഭാഗങ്ങൾ തങ്ങൾക്കൊപ്പം നിൽക്കുമായിരുന്നുവോ എന്നും കോടിയേരി ചോദിച്ചു. കോൺഗ്രസ‌് വെള്ളത്തിൽ മുക്കിയ  ഉപ്പുചാക്കായി മാറിയിരിക്കുകയാണ‌്. കോൺഗ്രസ‌് ഭരിക്കുന്ന മധ്യപ്രദേശിലും രാജസ്ഥാനിലും ആൾക്കൂട്ട കൊലപാതകങ്ങൾ വർധിക്കുന്നു. ഗോഡ‌്സേയെ രാഷ്ട്രപിതാവായി പ്രഖ്യാപിക്കണമെന്നാണ‌് ആർഎസ‌്എസ‌് ആവശ്യപ്പെടുന്നത‌്. മതനിരപേക്ഷതയും ജനാധിപത്യവും തകർക്കുന്ന ബിജെപിക്ക‌് ബദലാകാൻ എൽഡിഎഫിന‌് മാത്രമേ കഴിയൂവെന്ന‌് ജനം വിശ്വസിക്കുന്നതായും കോടിയേരി പറഞ്ഞു.

മറ്റു വാർത്തകൾSource link

Advertisements

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.