മുന്‍ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ടി എന്‍ ശേഷന്‍ അന്തരിച്ചു. l KAIRALINEWSONLINE.COM |


മുന്‍ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ടി എന്‍ ശേഷന്‍ അന്തരിച്ചു. വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളെത്തുടര്‍ന്ന് ദീര്‍ഘനാളായി ചികിത്സയിലായിരുന്നു. ചെന്നൈയിലെ വസതിയിലായിരുന്നു അന്ത്യം. ഇന്ത്യയുടെ പത്താമത് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറായിരുന്നു.

1990 മുതല്‍ 1996 വരെയുള്ള കാലാവധിയില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ മേധാവിയായിരുന്നു. ഇന്ത്യന്‍ തെരഞ്ഞെടുപ്പ് സംവിധാനത്തെ നവീകരിച്ച വ്യക്തിയെന്ന നിലയില്‍ ശ്രദ്ധേയനായ വ്യക്തിത്വം.

തെരഞ്ഞെടുപ്പ് അഴിമതി മുക്തമാക്കാനും തെരഞ്ഞെടുപ്പ് രംഗത്തെ കുറ്റകരമായ പ്രവണതകള്‍ ഇല്ലായ്മ ചെയ്യാനും ശ്രമിച്ചു. അദ്ദേഹത്തിന്റെ കാലത്താണ് തെരഞ്ഞെടുപ്പ് സമയവും തെരഞ്ഞെടുപ്പ് ചിലവും വെട്ടിക്കുറച്ചത്.

Credits : Kairali News



Source link

Advertisements

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.