മികച്ച പ്രകടനം കാഴ്ച വെക്കാത്ത മുതിര്‍ന്ന ഉദ്യോഗസ്ഥരെ പിരിച്ചുവിട്ട് പകരം യുവാക്കള്‍ക്ക് അവസരം നല്‍കും; അഭ്യൂഹങ്ങള്‍ തള്ളി ഇന്‍ഫോസിസ്


ബംഗളൂരു: കമ്പനിയുടെ പേരില്‍ പ്രചരിക്കുന്ന അഭ്യൂഹങ്ങള്‍ തള്ളി ഇന്‍ഫോസിസ്. കമ്പനി ആരെയും പ്രത്യേകം ലക്ഷ്യം വെച്ചിട്ടില്ലെന്ന് ഇന്‍ഫോസിസ് സിഎഫ്ഒ നിലഞ്ചന്‍ റോയ് അറിയിച്ചു. മുതിര്‍ന്ന ഉദ്യോഗസ്ഥരെ പിരിച്ചുവിടാന്‍ ഇന്‍ഫോസിസ് തയ്യാറെടുക്കുന്നു എന്ന രീതിയില്‍ പുറത്തുവന്ന വാര്‍ത്തകളോട് പ്രതികരിക്കുകവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

പിരിച്ചുവിടലുമായി ബന്ധപ്പെട്ട് ഇന്‍ഫോസിസ് നിലവില്‍ തീരുമാനം എടുത്തിട്ടില്ലെന്ന് നിലഞ്ചന്‍ റോയ് വ്യക്തമാക്കി. എന്നാല്‍ അടുത്ത സാമ്പത്തിക വര്‍ഷത്തില്‍ 150 ദശലക്ഷം യുഎസ് ഡോളര്‍ ലാഭിക്കാനായി ചെലവ് ചുരുക്കല്‍ നടപടികള്‍ ആവിഷ്‌കരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

‘ആസൂത്രിതമായ പിരിച്ചുവിടലുകളൊന്നുമില്ല. ഞങ്ങള്‍ ഉദ്യോഗസ്ഥരുടെ പ്രകടനം വിലയിരുത്താറുണ്ട്. മികച്ച പ്രകടനം നടത്താത്ത ആളുകളോട് സ്വമേധയാ പോകാന്‍ ആവശ്യപ്പെടും. ഇത് സാധാരണമാണ്. അല്ലാതെ ആരെയും ലക്ഷ്യമിട്ട് പിരിച്ചുവിടാന്‍ ശ്രമിച്ചിട്ടില്ല’. ഇന്‍ഫോസിസ് സിഒഒ യുബി പ്രവീണ്‍ റാവു പറഞ്ഞു.

കമ്പനിയുടെ വളര്‍ച്ച കുറയ്ക്കുന്ന ഘടകങ്ങള്‍ കണ്ടെത്തി ചെലവു ചുരുക്കലുമായി ബന്ധപ്പെട്ട് 21 ഇന പദ്ധതികളാണ് കമ്പനി നടപ്പാക്കുന്നത്. ഇതിലൂടെ 100 മുതല്‍ 150 മില്യണ്‍ വരെ ഡോളര്‍ ലാഭിക്കുകയാണ് ലക്ഷ്യമെന്നും ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍ നിലന്‍ജ്ഞന്‍ റോയ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

Credits: JANAM TVSource link

Advertisements

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.