മികച്ച കടുവാസങ്കേതത്തിനുള്ള ദേശീയ അവാര്‍ഡ് പെരിയാറിന്‌ | Kerala | Deshabhimaniകുമളി

രാജ്യത്തെ മികച്ച കടുവാസങ്കേതത്തിന് ദേശീയ കടുവാ സംരക്ഷണ അതോറിറ്റി (എൻടിസിഎ) നൽകുന്ന അവാർഡ് പെരിയാർ കടുവാ സങ്കേതത്തിന് ലഭിച്ചു. തുടർച്ചയായ നാല് വർഷങ്ങളിലെ പ്രവർത്തനം വിലയിരുത്തിയാണ് എൻടിസിഎ അവാർഡിന് അർഹരായവരെ തെരഞ്ഞെടുക്കുന്നത്.

വനസംരക്ഷണ പ്രവർത്തനങ്ങളുടെ മികവ്‌  പ്രാദേശിക ജനവിഭാഗങ്ങളുടെ കൂട്ടായ്മയോടുകൂടിയ വനസംരക്ഷണം, കാട്ടുതീ പ്രതിരോധ പ്രവർത്തനം, വനം –-വന്യജീവി ഗവേഷണം, നൂതന സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തിയുള്ള വനസംരക്ഷണം, പരിസ്ഥിതി സൗഹൃദവിനോദസഞ്ചാരം, പരിസ്ഥിതി ബോധവൽക്കരണം, മുൻനിര ജീവനക്കാർക്കുള്ള പ്രാഥമിക സൗകര്യങ്ങൾ മെച്ചപ്പെടുത്തൽ, പരിസ്ഥിതി സൗഹൃദ തീർഥാടന സൗകര്യം, ജീവനക്കാർക്ക് നൽകുന്ന വിവിധ പരിശീലന പരിപാടികൾ, സമാന്തര സർക്കാർ വകുപ്പുകളുമായി ചേർന്ന് നടത്തുന്ന വിവിധ തലത്തിൽപ്പെട്ട പരിശീലന പരിപാടികൾ, ആദിവാസികളുടെ ഉന്നമനത്തിനായി വിവിധ തൊഴിൽമേഖലയിലൂടെ നൽകിവരുന്ന പിന്തുണ, പരിസ്ഥിതി ദിനാഘോഷങ്ങളിലൂടെ പ്രകൃതി സംരക്ഷണ പ്രവർത്തനങ്ങൾക്ക് പ്രചോദനം നൽകൽ, വിവിധ പ്രസിദ്ധീകരണങ്ങൾ തുടങ്ങിയവയും ദേശീയ തലത്തിൽ തന്നെ ആദ്യമായി റിയൽ ടൈം മോണിറ്ററിങ്‌ എന്ന നൂതന സാങ്കേതിക വിദ്യയിലൂടെ വനമേഖലയിൽ നടക്കുന്ന സംഭവങ്ങൾ തത്സമയം കാണുവാനും, അനുയോജ്യമായ തീരുമാനങ്ങൾ എടുത്ത് കുറ്റമറ്റരീതിയിൽ വനസംരക്ഷണ പ്രവർത്തനങ്ങൾ നടത്തുവാൻ സാധിക്കുന്നതും വന്യജീവികളുമായുള്ള സംഘർഷം ലഘൂകരിക്കുന്നതിനായി ദ്രുതകർമ്മസേനയുടെ പ്രവർത്തനം തുടങ്ങി വിവിധ തലത്തിലുള്ള പ്രവർത്തന മികവുകൾ ശാസ്ത്രീയ പഠനത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയാണ് പെരിയാറിനെ തെരഞ്ഞെടുത്തത്. 93.75 ശതമാനം പോയിന്റുകൾ കരസ്ഥമാക്കിയാണ് പെരിയാർ കടുവാ സങ്കേതം ഒന്നാമതെത്തിയത്.

ഡൽഹിയിലെ വിജ്ഞാനഭവനിൽ നടന്ന ചടങ്ങിൽ കേന്ദ്രവനം പരിസ്ഥിതി കാലാവസ്ഥവ്യതിയാന വകുപ്പ് ഡയറക്ടർ ജനറലും, സ്പെഷ്യൽ സെക്രട്ടറിയുമായ സിദ്ധാനന്ദ ദാസിൽനിന്നും പെരിയാർ കടുവാസങ്കേതം ഫീൽഡ് ഡയറക്ടർ കെ ആർ അനൂപ് അവാർഡ് ഏറ്റുവാങ്ങി.

 

മറ്റു വാർത്തകൾSource link

Advertisements

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.